l o a d i n g

കായികം

ഡാലസിലെ 'ലൂക്ക'യുടെ പ്രഥമ ദേശീയ ടൂര്‍ണമെന്റ ശ്രദ്ധേയമായി

Thumbnail

ഡാലസ്: ടെക്‌സസിലെ ഡാലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ലൂക്ക' (LUKA - League of United Kerala Athletes) ചരിത്രത്തിലെ പ്രഥമ ദേശീയ ടൂര്‍ണമെന്റ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. അമേരിക്കയിലെ മലയാളികള്‍ കായികരംഗത്ത് ഒന്നിച്ചു കൂടിയ ശ്രദ്ധേയമായ പരിപാടിയായി ടൂര്‍ണമെന്റ് മാറി. ടെക്‌സാസിലെ ഡാലസില്‍ നടന്ന ടൂര്‍ണമെന്റില്‍ പിക്കിള്‍ബോള്‍, വോളിബോള്‍ തുടങ്ങിയ വിവിധ മത്സരങ്ങളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ കായിക ശേഷിയുടെ പ്രകടനംകൂടിയായി ടൂര്‍ണമെന്റ് മാറി. മത്സരം മാത്രമല്ല, സൗഹൃദം, ഐക്യം, പങ്കാളിത്തം എന്നിവയുടെ ഉത്സവമായിരുന്നു രണ്ടുദിവസങ്ങ മത്സരം.

കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികള്‍ക്കായി സൗജന്യ താമസസൗകര്യം, ഭക്ഷണം, വിമാനത്താവളത്തില്‍ നിന്നുള്ള പിക്കപ്പ്-ഡ്രോപ്പ് എന്നിവ ഉള്‍പ്പെടുത്തി സംഘാടെരായ ലൂക്ക ഒരുക്കിയ ചിട്ടയും കൃത്യതയുമാര്‍ന്ന ക്രമീകരണങ്ങളും, വേദിയും പങ്കെടുത്തവരെയെല്ലാം അതിശയിപ്പിച്ചു. ടൂര്‍ണമെന്റ് എം.എല്‍.എ യും കായിക പ്രേമിയുമായ പി.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെഎംസിസി വേള്‍ഡ് ട്രഷറര്‍ യു.എ. നസീര്‍ (ന്യൂയോര്‍ക്ക്) മുഖ്യാഥിതിയായും 'നന്മ' തുടങ്ങിയ സംഘടനാ ഭാരവാഹികളും കായികപ്രേമികളും, മാധ്യമപ്രവര്‍ത്തകരും, മറ്റു മലയാളി പ്രൊഫഷണലുകളും പങ്കെടുത്തു. നന്മ ഭാരവാഹികളായ റഷീദും കമാലും ആശംസ നേര്‍ന്നു.

ഉല്‍സവച്ഛായ കലര്‍ന്ന ഉല്‍ഘാടന ചടങ്ങില്‍ ലൂക്കയുടെ ഔദ്യോഗിക ലോഗോ പ്രകാശനം, വെബ്‌സൈറ്റ് (www.lukausa.org), സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവ യു.എ. നസീര്‍ പ്രകാശനം ചെയ്തു. Rockwall Oasis Pickleball Club-ആയിരുന്നു പിക്കിള്‍ബോള്‍ മത്സരങ്ങളുടെ വേദി. അഡ്വാന്‍സ്ഡ് ഡബിള്‍സ് വിഭാഗത്തില്‍ ഡാളസിന്റെ ശരീഫും കാലിഫോര്‍ണിയയുടെ ഫിറോസും ചേര്‍ന്ന് 'ഫ്‌ലോറിഡയിലെ ചുണക്കുട്ടികള്‍' എന്നറിയപ്പെടുന്ന ഷാന്‍ സാബിര്‍ കൂട്ടുകെട്ടിനെ കീഴടക്കി വിജയകിരീടം സ്വന്തമാക്കി. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍, റോളറ്റില്‍ നിന്നുള്ള അന്‍വര്‍-റാഷിദ് കൂട്ടു കെട്ടിന്നെതിരെ തന്ത്രപൂര്‍വം കളിച്ച ഡാലസിന്റെ അന്‍സാരി-നഹീദ് ടീമാണ് വിജയം വരിച്ചത്.

വോളിബോള്‍ മത്സരങ്ങളില്‍ അന്താരാഷ്ട്ര പരിശീലനപരിചയമുള്ള കോച്ച് മമ്മുവിന്റെ നേതൃത്വത്തിലുള്ള ടീം റൗലറ്റ് മാഫിയ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി. ഡാലസ് വാരിയേഴ്‌സ് (Dallas Warrios) രണ്ടാം സ്ഥാനവും ലൂക്കാസ് ഇല്ലൂമിനാലിറ്റി (Lucas Illuminati) മൂന്നാം സ്ഥാനവുമാണ് വാശിയേറിയ മല്‍സരങ്ങളില്‍ കരസ്ഥമാക്കിയത്.

വിദൂര സ്ഥലങ്ങളിലിരുന്നു സോഷ്യല്‍ മീഡിയയിലൂടെ മാത്രം സൗഹൃദം പങ്കുവെച്ചിരുന്ന സുഹൃത്തുക്കള്‍ക്ക് നേരില്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും കൊമ്പു കോര്‍ക്കാന്‍ അവസരമൊരുക്കിയ ലൂക്കയുടെ ഈ സംരംഭം തുടര്‍ന്നും കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ച് മലയാളി കായിക ഐക്യത്തിന് വഴിയൊരുക്കുന്നതിന്റെ തുടക്കം മാത്രമാണെന്ന് ലൂക്ക പ്രസിഡണ്ട് നജീബ് ഡാലസ് പറഞ്ഞു. ഡാലസ് മലയാളികളുടെ താല്പര്യവും പങ്കാളിത്തവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. അടുത്ത സെപ്റ്റംബറില്‍ ദേശീയതല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനൊരുങ്ങുകയാണ്. തുടര്‍ന്നു എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളെ ഉള്‍പ്പെടുത്തി ' നാഷണല്‍ മലയാളി സ്‌പോര്‍ട്ട്‌സ് ഡേ' (National Malayali Sports Day) സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന്് നജീബ് അറിയിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍, വിവിധ ഏജ് ഗ്രൂപ്പുകളിലായി പിക്കിള്‍ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ എന്നിവ ഉള്‍പ്പെടുത്തി ദേശീയതല ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുക എന്നതാണ് ലൂക്കയുടെ ദീര്‍ഘകാല ലക്ഷ്യം. വലിയ ചിലവുകള്‍ ഇല്ലാതെ പ്രായഭേദമന്യെ ആര്‍ക്കും എളുപ്പത്തില്‍ സ്വായത്തമാക്കാനും , ആരോഗ്യവും ഉന്മേഷവും സൗഹൃദവും നിലനിര്‍ത്താനും ഉതകുന്ന പിക്കിള്‍ബാള്‍ നമ്മുടെ നാട്ടിലും എളുപ്പത്തില്‍ പ്രചാരണം കൊടുക്കാനും അത് വഴി സോഷ്യല്‍ മീഡിയുടെ അപകടകരമായ അതിപ്രസരവും മറ്റു ദുഷിച്ച ശീലങ്ങളിലേക്കുളള ആകര്‍ഷണങ്ങളും ഒഴിവാക്കാന്‍ കഴിയും എന്ന് ലൂക്ക ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ലൂക്കയുടെ 2025-2026 കാലയളവിലേക്കുള്ള ബോര്‍ഡ് അംഗങ്ങളായി, നജീബ് പ്രസിഡന്റായും, ഹാരിസ് സെക്രട്ടറിയായും, അബു ജോയിന്റ് സെക്രട്ടറിയായും, ബഷീര്‍ ട്രഷററായും , മുഹമ്മദ് പരോള്‍ ജോയിന്റ് ട്രഷററായും , നജാഫ് മാര്‍ക്കറ്റിംഗ് ഹെഡായും, ഷമീര്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ്, സംജാദ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ , രാജ റഷീദ് പ്രോഗ്രാം അഡ്മിനിസ്സ്‌ട്രേറ്റര്‍ എന്നീ ചുമതലകളും ഏറ്റെടുത്തു.

ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനൊപ്പം നിറഞ്ഞ പിന്തുണയും സംഭാവനയും നല്‍കിയ പ്രധാന സ്‌പോണ്‍സര്‍മാരെയും വളണ്ടിയര്‍മാരെയും പ്രത്യേകം അഭിനന്ദിച്ചു. ടൈറ്റില്‍ സ്‌പോണ്‍സറായി സഗീറിന്റെ പേവിന്റ് (Paywint), ഗോള്‍ഡ് സ്‌പോണ്‍സറായി സലിമിന്റെ പാം ഇന്ത്യ (Palm India), പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായ റോക്‌സി(Roux)ന്റെ സിറോക്കോ (Siroco)യും അന്‍സാരിയുടെ അല്‍ഹംറ (Al Hamra)യും, സമ്മാന സ്‌പോണ്‍സറായി അനൂപിന്റെ നെക്‌സസ് (Nexus), സില്‍വര്‍ സ്‌പോണ്‍സറായി അബിന്റെ എം.ഐ.എച്ച് റിയേല്‍ റ്റേര്‍സ് (IMH Realtors) തുടങ്ങിയവരാണ് ലൂക്കയുടെ വിജയത്തിനു സഹായികളായി വര്‍ത്തിച്ചത്.

മലയാളി കായിക കൂട്ടായ്മയുടെ ഭാഗമാകാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. നിങ്ങളുടെ ടീമുകളുമായി നിങ്ങള്‍ക്കും ഈ കായിക വേദിയിലേക്കു ചുവടുവയ്ക്കാം. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക www.lukausa.org, അല്ലെങ്കില്‍ ബന്ധപ്പെടുക lukaexecutive@gmail.com.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025