l o a d i n g

ബിസിനസ്

മിതമായ നിരക്കില്‍ യാത്രാ സൗകര്യം: കേരളത്തിന്റെ സ്വന്തം ആപ്പായ 'കേരള സവാരി' നാളെ മുതല്‍ വീണ്ടും

Thumbnail

കൊച്ചി: ടാക്‌സികളും ഓട്ടോറിക്ഷകളും വാടകയ്ക്ക് ലഭ്യമാക്കുന്ന കേരള സര്‍ക്കാരിന്റെ പിന്തുണയുള്ള മൊബൈല്‍ ആപ്പായ 'കേരള സവാരി' നാളെ (മെയ് 1) മുതല്‍ പുതിയ രൂപത്തില്‍ ലഭ്യമാവും. ബംഗളൂരുവിലെ ജനപ്രിയ ആപ്പായ 'നമ്മ യാത്രി' യുടെ പിന്തുണയോടെയാണ് കേരള സവാരി പരിഷ്‌കരിച്ച് പുതിയ രൂപത്തിലെത്തുന്നത്. ഗതാഗത, തൊഴില്‍ വകുപ്പുകളുടെ പിന്തുണയോടെയാണ് ആപ്പ് പ്രവര്‍ത്തിക്കുക. സാധാരണക്കാര്‍ക്ക് 'താങ്ങാനാവുന്ന' നിരക്കാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നത്. യൂബര്‍, ഓല തുടങ്ങിയവയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കുകളായിരിക്കും ഇതിലൂടെ ഈടാക്കുക.

മെയ് 1 മുതല്‍ പുതിയ ആപ്പ് പ്രവര്‍ത്തനക്ഷമമാകുമെങ്കിലും ഔദ്യോഗിക ലോഞ്ചിംഗ് പിന്നീടായിരിക്കും. തുടക്കത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സേവനം ലഭിക്കുക. സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളിലും ഘട്ടം ഘട്ടമായി 'കേരള സവാരി' ആരംഭിക്കാനാണ് പദ്ധതി. ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിച്ച് കൊച്ചി മെട്രോ ടിക്കറ്റുകളും അന്തര്‍ സംസ്ഥാന ബസുകളും ബുക്ക് ചെയ്യാന്‍ കഴിയും.

ആപ്പ് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രമാണ് ഈടാക്കുക. കൂടാതെ ഡ്രൈവര്‍മാരില്‍ നിന്ന് ഒരു കമ്മീഷനും കേരള സവാരി ഈടാക്കുന്നില്ല. 1,000 രൂപയ്ക്ക് ഓടിയാല്‍ മുഴുവന്‍ തുകയും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. സ്വകാര്യ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഡ്രൈവര്‍മാരില്‍ നിന്ന് കമ്മീഷനായി 30 ശതമാനം വരെയാണ് ഈടാക്കുന്നുണ്ടെന്നാണ് പറയുന്നത്.

ഇതിനകം തന്നെ വലിയ തോതില്‍ ടാക്‌സി, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 6,000-ത്തിലധികം ടാക്‌സി ഡ്രൈവര്‍മാരുള്ള യെല്ലോ കാബ്സ്, ഓള്‍ കേരള ഓണ്‍ലൈന്‍ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ (AKOADU) എന്നിവ ഈ സംരംഭത്തിന്റെ ഭാഗമാണ്.

'കേരള സവാരി' 2022 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം അവതരിപ്പിച്ചുവെങ്കിലും സോഫ്റ്റ്വെയര്‍ തകരാറുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ സേവനം തടസപ്പെടുന്ന അവസ്ഥയുണ്ടായ നിര്‍ത്തിവെക്കുകയായിരുന്നു. നേരത്തെയുള്ള പോരായ്മകളെല്ലാം പരിഹരിച്ച് പുതിയ രീതിയിലാണ് ആപ്പ് അവതരിപ്പിക്കുന്നത്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025