l o a d i n g

വേള്‍ഡ്

കാനഡയില്‍ മാര്‍ക് കാര്‍ണി തുടരും; നരേന്ദ്രമോഡിയും ട്രംപും കാര്‍ണിയെ അഭിനന്ദിച്ചു

Thumbnail

ഓട്ടവ; കാനഡയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ മാര്‍ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പൊളിയേവ് പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെ അഭിനന്ദിക്കുകയും ചെയ്തു. പോരാട്ടം തുടരുന്നതില്‍ അഭിമാനമെന്നും 20 സീറ്റുകളില്‍ മികച്ച നേട്ടമുണ്ടായെന്നും 1988 നുശേഷം ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം ലഭിച്ചെന്നും പിയേര്‍ പൊളിയേവ് പറഞ്ഞു. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 168 സീറ്റുകളിലാണ് ലിബറല്‍ പാര്‍ട്ടി വിജയിച്ചത്. 144 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വിജയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കാര്‍ണിയെ അഭിനന്ദിച്ചു. കാര്‍ണിയുടെ വിജയം ഇന്ത്യയുമായുള്ള നല്ല ബന്ധത്തിനു സഹായകരമാവട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. മാര്‍ക് കാര്‍ണിയെ അഭിനന്ദിച്ച് യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ''കാനഡയിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ലിബറല്‍ പാര്‍ട്ടിയെയും പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെയും അഭിനന്ദിക്കുന്നു. അമേരിക്കന്‍ ജനതയും കനേഡിയന്‍ പൗരന്മാരും പരസ്പരം പങ്കിടുന്ന അടിസ്ഥാന മൂല്യങ്ങളും താല്‍പര്യങ്ങളും പിന്തുണയ്ക്കുന്നതില്‍ മാര്‍ക്ക് ഒരു കരുത്തുറ്റ നേതാവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'' ജോ ബൈഡന്‍ എക്‌സില്‍ കുറിച്ചു.

അതിനിടെ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം നേരിടേണ്ടിവന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ് രാജിവച്ചു. ബേര്‍ണബേ സെന്‍ട്രല്‍ സീറ്റില്‍ ലിബറല്‍ സ്ഥാനാര്‍ഥി വേഡ് ചാങ്ങിനോടാണ് ജഗ്മീത് സിങ് പരാജയപ്പെട്ടത്. സിങ്ങിന് 27.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ചാങ് 40 ശതമാനത്തില്‍ അധികം വോട്ട് നേടി.

ലിബറല്‍ പാര്‍ട്ടി പരാജയപ്പെടുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിക്കുമെന്നുമായിരുന്നു നിരീക്ഷണങ്ങള്‍.. എന്നാല്‍ ട്രംപ് വീണ്ടും യുഎസില്‍ അധികാരത്തില്‍ തിരിച്ചെത്തുകയും കാനഡയുടെ പരമാധികാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ സാഹചര്യങ്ങള്‍ കാര്‍ണിക്ക് അനുകൂലമാവുകയായിരുന്നു. ട്രംപിന്റെ തീവ്ര പ്രതികരണങ്ങള്‍ കനേഡിയന്‍ പൗരന്മാരെ പ്രകോപിപ്പിക്കുക മാത്രമല്ല, ട്രംപുമായുള്ള സാമ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും അവരുടെ നേതാവ് പിയേര്‍ പൊളിയേവിനെയും പ്രതിരോധത്തിലാക്കുകയുമായിരുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025