ജിദ്ദ: നവോദയ ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ 'സോക്കര്‍ ഫെസ്റ്റ്' ന്റെ ഫിക്‌സ്ച്ചര്‍ പ്രകാശനം ഷറഫിയ ക്വാളിറ്റി ഹോട്ടലില്‍ വിപുലമായ പരിപാടികളോടെ നടന്നു. 'ഫുട്‌ബോളാണ് ലഹരി, കളിക്കളമാണ് ആവേശം' എന്ന മുദ്രാവാക്യവുമായി മെയ് 2 മുതല്‍ 23 വരെ (നാല് വെള്ളിയാഴ്ചകളില്‍) ഖാലിദ് ബിന്‍ വലീദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക. 8 പ്രമുഖ സീനിയര്‍ ടീമുകളും 8 വെറ്ററന്‍സ് ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.
യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ കോടശ്ശേരി അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് ഫിക്‌സ്ച്ചര്‍ പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ട്രഷറര്‍ സി എം അബ്ദുറഹ്‌മാന്‍, ഷറഫിയ ഏരിയ രക്ഷാധികാരി മുജീബ് പൂന്താനം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍, സിഫ് ജനറല്‍ സെക്രട്ടറി നിസാം മമ്പാട്, ജെ എഫ് എഫ് പ്രതിനിധി നിഷാദ് വയനാട്, വഹീദ് സമാന്‍, റയാന്‍ കാഫ് ലോജിസ്റ്റിക്‌സ്, മുസ്തഫ വിജയ് മസാല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ബിനു മുണ്ടക്കയം ടൂര്‍ണമെന്റ് വിശദാംശങ്ങളും, ടെക്‌നിക്കല്‍ കമ്മിറ്റി അംഗം അഷ്ഫര്‍ ബൈ ലോ അവതരണവും നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇസ്ഹാഖ് പരപ്പനങ്ങാടി ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പ് നിയന്ത്രിച്ചു.
വെറ്ററന്‍സ് ടൂര്‍ണമെന്റ് - ആദ്യ റൗണ്ട് മത്സരങ്ങള്‍: ഫ്രൈഡേ ഫ്രീക് ജിദ്ദ-സോക്കര്‍ എഫ്‌സി, വിജയ് മസാല ബി എഫ് സി -ഏഷ്യന്‍ ടൈംസ് ജിദ്ദ എഫ് സി. ഹിലാല്‍ എഫ് സി - ജെ എസ് സി ഷീറ സീനിയര്‍സ്. ചാമ്‌സ് എഫ് സി - സമാ യുണൈറ്റഡ്.
സീനിയര്‍ ടൂര്‍ണമെന്റ് - ആദ്യ റൗണ്ട് മത്സരങ്ങള്‍: സമാ യുണൈറ്റഡ് - അറബ് ഡ്രീംസ്. സംസം റെസ്റ്റോറന്റ് - അല്‍ അംരി ഗ്രൂപ്പ്. റീം എഫ് സി - ബ്ലാക്ഹാക് എഫ് സി. അബീര്‍ എക്‌സ്‌പ്രെസ് - യെല്ലോ ആര്‍മി.
നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് നടക്കുക. സീനിയര്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് KAF ലോജിസ്റ്റിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന വിന്നേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും, റണ്ണേഴ്‌സ് അപ്പിന് വിജയ് മസാല സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും.
അമീന്‍ വേങ്ങൂര്‍, മുജീബ് പൂന്താനം, ഫൈസല്‍ കോടശ്ശേരി, ബിനു മുണ്ടക്കയം, ഇസ്ഹാഖ് പരപ്പനങ്ങാടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഷറഫിയ ഏരിയ സെക്രട്ടറി അമീന്‍ വേങ്ങൂര്‍ സ്വാഗതവും അനസ് കൂരാട് നന്ദിയും പറഞ്ഞു.
ഫോട്ടോ:ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് ഫിക്‌സ്ച്ചര്‍ പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
Related News