പെഷാവര്‍: പാകിസ്ഥാനിലെ സംഘര്‍ഷ മേഖലയായ ഖൈബര്‍ പഷ്തൂന്‍ഖ്വയില്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. സൗത്ത് വസീറിസ്താന്‍ ജില്ല ആസ്ഥാനമായ വാനയില്‍ പ്രാദേശിക സമാധാന സമിതി ഓഫിസിലാണ് പൊട്ടിത്തെറിയുണ്ടായത്.
പരിക്കേറ്റ 16 പേരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഏഴുപേര്‍ മരണമടഞ്ഞു. ഓഫിസ് കെട്ടിടം പൂര്‍ണമായി തകര്‍ന്നു. നിരോധിത തഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ സംഘടനയുമായി വെടിനിര്‍ത്തല്‍ കരാര്‍ പാളിയതിനെ തുടര്‍ന്ന് ഖൈബര്‍ പഷ്തൂന്‍ഖ്വ, ബലൂചിസ്താന്‍ പ്രവിശ്യകളില്‍ ഭീകരവാദ ആക്രമണങ്ങള്‍ തുടരുകയാണ്. ആക്രമണത്തില്‍ ആരും ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല.
Related News