യാത്രക്കാരന്റെ ഐപാഡ് സീറ്റുകള്‍ക്കിടിയില്‍ കുരുങ്ങിപ്പോയതിനെ തുടര്‍ന്ന് 461 പേരുമായി പറന്നുയര്‍ന്ന ലുഫ്താന്‍സ വിമാനം തിരിച്ചിറക്കി. ലോസ് ഏഞ്ചല്‍സില്‍ നിന്നും മ്യൂണിക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ബസ് 380 വിമാനമാണ് തിരിച്ചിറക്കിയത്. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് ഐപാഡ് സീറ്റില്‍ കുരുങ്ങിയതിന്റെ പേരില്‍ ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കിയത്. ബിസിനസ് ക്ലാസ് യാത്രക്കാരന്റെ സീറ്റിനിടയിലാണ് ഐപാഡ് കുടുങ്ങിയത്.
സീറ്റ് ചലനം കാരണം ഐപാഡിന് രൂപഭേദം സംഭവിച്ചിരുന്നെന്ന് ലുഫ്താന്‍സ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ലോഹവസ്തുക്കള്‍ തമ്മില്‍ പരസ്പരം ഉരസുന്നതിനാല്‍ എന്തെങ്കിലും തരത്തിലുള്ള അപകട സാധ്യത കണക്കിലെടുത്താണ്, പ്രത്യേകിച്ചും തീ പിടിക്കുന്നത് പോലുള്ള അപകട സാധ്യത കണക്കിലെടുത്താണ് വിമാനം തിരിച്ചിറക്കാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചതെന്ന് ലുഫ്താന്‍സ വ്യക്തമാക്കി.
Related News