l o a d i n g

ഇന്ത്യ

കഴിഞ്ഞ 15 വർഷംകൊണ്ട് ഇന്ത്യൻ കുടുംബങ്ങൾ വാങ്ങിക്കൂട്ടിയത് ചില്ലറ സ്വർണമൊന്നുമല്ല; 12,000 ടൺ സ്വർണം

Thumbnail

ദക്ഷിണേന്ത്യക്കാർക്ക് സ്വർണത്തോടുള്ള കമ്പം ലോകപ്രശസ്തമാണ്. സ്വർണം വാങ്ങിക്കൂട്ടുന്നത് ‘ഡെഡ് ഇൻവെസ്റ്റ്‌മെന്റ്’ എന്നാണ് ഒരുകൂട്ടരുടെ വാദം. എന്നാൽ, കഴിഞ്ഞ 15 വർഷംകൊണ്ട് ഇന്ത്യൻ കുടുംബങ്ങൾ വാങ്ങിക്കൂട്ടിയത് ചില്ലറ സ്വർണമൊന്നുമല്ല, ഏതാണ്ട് 12,000 ടൺ. 2010 മുതൽ 2024 വരെയുള്ള കാലയളവിലാണ് ഇത്. ഇതിൽ ഏതാണ്ട് 8,700 ടണ്ണും സ്വർണാഭരണം തന്നെയാണ്.

സ്വർണവില റെക്കോഡ് വേഗത്തിൽ കുതിച്ചുയർന്നതോടെ, ബംബറടിച്ചിരിക്കുകയാണ് സ്വർണ ശേഖരമുള്ളവർ. ഓരോ വർഷത്തെയും ശരാശരി വില കണക്കിലെടുത്താൽ, ഇത്രയും സ്വർണം വാങ്ങാനെടുത്ത ചെലവ് 50 ലക്ഷം കോടി രൂപ വരും. ഇതിന്റെ ഇപ്പോഴത്തെ മൂല്യമാകട്ടെ 110 ലക്ഷം കോടി രൂപയും. ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം ലാഭം 60 ലക്ഷം കോടി രൂപ!

15 വർഷംകൊണ്ടുള്ള കണക്ക് ഇതാണെങ്കിൽ, ഇന്ത്യയിലെ വീടുകളിൽ മൊത്തമുള്ള സ്വർണ ശേഖരം 25,000 ടൺ വരും. വേൾഡ് ഗോൾഡ് കൗൺസിൽ കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് ഇത്. തിരുവനന്തപുരത്തെ പദ്‌മനാഭ സ്വാമി ക്ഷേത്രം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ മൊത്തം 3,000-5,000 ടൺ സ്വർണ ശേഖരമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ഇതിനു പുറമെ, റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ 879 ടൺ സ്വർണമുണ്ട്. ഇതെല്ലാം ചേരുമ്പോൾ ഇന്ത്യയിലെ മൊത്തം സ്വർണ ശേഖരം ഏതാണ്ട് 30,000 ടൺ വരും. ഇപ്പോഴത്തെ വില അനുസരിച്ച് ഇതിന്റെ മൂല്യം 3.2 ലക്ഷം കോടി ഡോളർ വരും. അതായത്, ഏതാണ്ട്് 275 ലക്ഷം കോടി രൂപ!

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025