ഭീകരര്‍ ഉള്ളത് തെക്കന്‍ കശ്മീരിലെന്ന് സൂചന
നാലുതവണ സുരക്ഷാസേന കണ്ടു
ഭീകരരുടെ കൈവശം സഞ്ചാരികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണും
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായെന്ന് സൂചന. തെക്കന്‍ കശ്മീരിലെ വനമേഖലയില്‍ വച്ചാണ് വെടിവയ്പ് ഉണ്ടായത്. പഹല്‍ഗാമിലെ പൈന്‍മരക്കാടുകളിലാണ് ആദ്യം ഭീകരര്‍ ഉണ്ടായത്.
അവിടെ നിന്നും രക്ഷപെട്ടാണ് തെക്കന്‍ കശ്മീരിലെ വനങ്ങളില്‍ എത്തിയതെന്നും ഇവിടെ വച്ച് കണ്ടെത്തിയെങ്കിലും പിടികൂടാനോ വധിക്കാനോ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകള്‍. രക്ഷപെട്ടോടിയ ഭീകരര്‍ പുല്‍ഗാമിലെത്തിയെന്നും അവിടെ നിന്നും ത്രാല്‍ കൊക്കര്‍നാഗ് മേഖലയില്‍ ഉണ്ടെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. നാലിടങ്ങളില്‍ വച്ച് ഭീകരരെ സുരക്ഷാസേന തിരിച്ചറിഞ്ഞുവെന്നും ഇവരുടെ കൈവശം സഞ്ചാരികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഉണ്ടെന്നും റിപ്പോര്‍ട്ട്.
അതേസമയം, കശ്മീര്‍ താഴ്വരയില് വ്യാപക തിരച്ചിലാണ് ഭീകരര്‍ക്കായി നടക്കുന്നത്. പാക് ഭീകരരെ സഹായിച്ച 15 തദ്ദേശീയരെ തിരിച്ചറിഞ്ഞു. ഇവരില്‍ മൂന്നുപേര്‍ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കശ്മീര്‍ താഴ്‍വരയിലെ 14 ഭീകരരുടെ മറ്റൊരു ഹിറ്റ്ലിസ്റ്റും സേന തയാറാക്കിയിട്ടുണ്ട്. ഇവരുടെ വീടുകള്‍ തകര്‍ക്കുന്നത് അടക്കമുള്ള നടപടികളും തുടരും.
Related News