ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17ലെ ശ്രീ നികേതന്‍ അപ്പാര്‍ട്ടുമെന്റിന് സമീപം വന്‍ തീപിടിത്തം. രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഏകദേശം ആയിരത്തോളം കുടിലുകള്‍ കത്തി നശിച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
തീ അതിവവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ വീടുകളിലെ സിലിണ്ടര്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് കുടുതല്‍ അപകടത്തിന് കാരണമായതായാണ് വിലയിരുത്തല്‍. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Related News