ഡൽഹി: സുരക്ഷ സേനയുടെ നീക്കങ്ങളുടെയും പ്രതിരോധ പ്രവർത്തങ്ങളുടെയും തത്സമയ സംപ്രേഷണത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം. ദേശിയ സുരക്ഷയെ മുന്നിൽകണ്ട് വാർത്ത ഏജൻസികളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സമയങ്ങളിൽ നിലവിലെ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.
പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധമുള്ള കാര്യങ്ങളുടെ ലൈവ് കവറേജ്, ദൃശ്യങ്ങളുടെ പ്രചാരണം, വാർത്തകളുടെ ഉറവിടങ്ങൾ പുറത്തുവിടുന്ന തരത്തിലുള്ള റിപ്പോർട്ടിങ് എന്നിവ പാടില്ലെന്നും കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം അറിയിച്ചു.
ഇത്തരം വിവരങ്ങൾ മുൻകൂട്ടി വെളിപ്പെടുത്തുന്നത് ശത്രുക്കളെ സഹായിക്കുമെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്യും. കാർഗിൽ യുദ്ധം, കാണ്ഡഹാർ വിമാന റാഞ്ചൽ, മുംബൈ ഭീകരാക്രമണം എന്നീ സംഭവങ്ങളിൽ ഇത്തരത്തിലുള്ള റിപ്പോർട്ടിങ്ങുകൾ പ്രശ്‌നം ഉണ്ടാക്കിയെന്നും എടുത്തു പറയുന്നുണ്ട്.
Related News