ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്ററിന്റെ ഉദ്ഘാടനം മെയ് 25ന് ദറിയാഗഞ്ചില്‍ നടക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ പ്രതിനിധി സമ്മളനത്തിന്റെ രജിസ്ട്രേഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
ഖാഇദെ മില്ലത്ത് സെന്റര്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആശ്രയ കേന്ദ്രമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിം ലീഗ് പുതിയൊരു ദിശയിലേക്ക് മറുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രത്യേക ആപ്പ് വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.
മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലര്‍മാരും നേതാക്കളും ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഔദ്യോഗിക പ്രതിനിധികളാകും. പരിപാടി വീക്ഷിക്കാന്‍ വരുന്നവര്‍ക്ക് അനൗദ്യോഗിക രജിസ്ട്രേഷനും സംവിധാനമുണ്ട്. പൂര്‍ണമായ പേര് വിവരങ്ങള്‍ കൊടുത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിവര്‍ക്ക് ഔദ്യോഗിക കാര്‍ഡുകള്‍ നല്‍കും.
രാജ്യ തലസ്ഥാനത്ത് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത് താത്പര്യപൂര്‍വം ഉറ്റുനോക്കുകയാണ് പ്രവര്‍ത്തകരും ബഹുസ്വര സമൂഹവും. രാഷ്ട്രനിര്‍മാണവും മതേതര മൂല്യങ്ങളില്‍ ഊന്നിയ ന്യൂനപക്ഷ ശാക്തീകരണവും ഖാഇദെ മില്ലത്ത് സെന്ററിന്റെ ലക്ഷ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.
Related News