റിയാദ്: 20 എയര്‍ബസ് വൈഡ് ബോഡി വിമാനങ്ങള്‍ വാങ്ങുന്നതിന് സൗദി എയര്‍ലൈന്‍സ് ഫ്രഞ്ച് കമ്പനിയായ എയര്‍ബസുമായി കരാര്‍ ഒപ്പുവെച്ചു. പുതിയ വൈഡ്-ബോഡി എയര്‍ ക്രാഫ്റ്റ് എ330 നിയോ മോഡല്‍ വിമാനങ്ങളാണ് വാങ്ങുക. സൗദിയ ഗ്രൂപ്പി ബജറ്റ് എയര്‍ലൈനായ ഫ്‌ലൈ അദീലിനുവേണ്ടിയാണ് 10 വിമാനങ്ങള്‍.
ഫ്രാന്‍സിലെ ടൗലൗസിലെ എയര്‍ബസ് ഫാക്ടറിയില്‍ സൗദിയ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ എന്‍ജി. ഇബ്രാഹിം അല്‍ഉമറിന്റെയും എയര്‍ബസ് കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യന്‍ ഷെറര്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ സൗദിയ ഗ്രൂപ് ഫ്‌ലീറ്റ് മാനേജ്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്വാലിഹ് ഈദ്, എയര്‍ബസ് കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് സെയില്‍സ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബെനോയിറ്റ് ഡി. സെന്റ് എക്സ്‌പെരി എന്നിവരാണ് കരാര്‍ ഒപ്പുവെച്ചത്. വിമാനം എത്തിച്ചേരുന്ന തീയതികളും നിര്‍ണയിച്ചു. ആദ്യ ബാച്ച് 2027ലും അവസാനത്തേത് 2029ലും എത്തും.
ഗ്രൂപ്പിന്റെ പ്രവര്‍ത്തന വ്യാപ്തി വികസിപ്പിക്കാനും കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങള്‍ ചേര്‍ക്കുകുമാണ് ലക്ഷ്യം.
Related News