l o a d i n g

ഇന്ത്യ

വാഗാ ബോര്‍ഡറിലെ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങ് നിര്‍ത്താന്‍ ആലോചന; പ്രതികാര നടപടികളുമായി പാകിസ്ഥാനും

അതിര്‍ത്തി അടയ്ക്കുമെന്നും സിന്ദു നദീജല കരാര്‍ റദ്ദാക്കുമെന്നും പാകിസ്ഥാനികള്‍ക്ക് ഇനി ഇന്ത്യന്‍ വിസ നല്‍കില്ലെന്നും അറിയിച്ചിരുന്നു

Thumbnail

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാഗാ ബോര്‍ഡറിലെ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങ് വാഗാ ബോര്‍ഡറിലെ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങ് നിര്‍ത്താന്‍ ആലോചന; പ്രതികാര നടപടികളുമായി പാകിസ്ഥാനും ആലോചന. അട്ടാരി-വാഗ അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.

1959 മുതല്‍ രാജ്യത്ത് എല്ലാ ദിവസവും സൂര്യാസ്തമയത്തിന് ശേഷം നടത്തിവരുന്ന ചടങ്ങാണ് ബീറ്റ് ദ റിട്രീറ്റ്. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന്റെ പ്രതീകമായ നില കൊള്ളുന്ന ചടങ്ങ് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സേനയും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും സംയുക്തമായാണ് നടത്തിയിരുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു. അതിര്‍ത്തി അടയ്ക്കുമെന്നും സിന്ദു നദീജല കരാര്‍ റദ്ദാക്കുമെന്നും പാകിസ്ഥാനികള്‍ക്ക് ഇനി ഇന്ത്യന്‍ വിസ നല്‍കില്ലെന്നും അറിയിച്ചിരുന്നു. 48 മണിക്കൂറിനകം ഇന്ത്യയിലെ പാകിസ്ഥാന്‍ അംഗങ്ങള്‍ രാജ്യം വിടണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു രാജ്യം സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്.

ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ പാകിസ്ഥാനും വാഗാ അതിര്‍ത്തിയും വ്യോമപാതയും അടച്ചു. ഇന്ത്യയുമായുള്ള വ്യാപാര കരാറുകള്‍ റദ്ദാക്കാനും തീരുമാനമായി. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയോടുള്ള പ്രതികരണമായിട്ടാണ് ഈ നീക്കം.

1971ലെ ഇന്ത്യ-പാക് യുദ്ധാനന്തരം രൂപീകരിച്ച സമാധാന ഉടമ്പടിയായ ഷിംല കരാറും പാകിസ്ഥാന്‍ റദ്ദാക്കി. 1972 ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിര ഗാന്ധിയും തമ്മില്‍ ഒപ്പുവെച്ച കരാറാണ് ഷിംല കരാര്‍. നിയന്ത്രണ രേഖ, തടവുകാരുടെ കൈമാറ്റം, തുടങ്ങി സുപ്രധാന നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് കരാര്‍. സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യന്‍ നടപടി യുദ്ധ പ്രഖ്യാപനമാണെന്നും പാകിസ്ഥാന്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ മരവിപ്പിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി മേധാവികളോട് പാകിസ്ഥാന്‍ വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 30നകം രാജ്യം വിടണമെന്നാണ് നിര്‍ദേശം.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025