l o a d i n g

ഇന്ത്യ

വീണ്ടും ഭീകരാക്രമണത്തിന് നീക്കം; തിരിച്ചടിച്ച് സൈന്യം, രണ്ട് ഭീകരരെ വധിച്ചു

Thumbnail

ജമ്മു കശ്മീരിൽ  വീണ്ടും ഉണ്ടായ ഭീകരാക്രമണ നീക്കത്തിൽ തിരിച്ചടിച്ച് സൈന്യം. ജമ്മു കശ്മീരിലെ ബരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കിയ സൈന്യം രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു.

ഭീകരർക്കായി സൈന്യം തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പൂഞ്ചിലും പാക് പ്രകോപനം സൃഷ്ടിക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. തട്ടാപാനി സെക്ട്റിൽ പ്രകോപനമില്ലാതെ വെടിയുതിർത്തത്.

അതേസമയം ഭീകരാക്രമണത്തിന് പിന്നിൽ മുഖ്യസൂത്രധാരൻ ലഷ്കർ ഭീകരൻ സൈഫുള്ള കസൂരിയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.
ആക്രമണത്തിന് പിന്നിൽ ഏഴംഗ സംഘമാണെന്നുമുള്ള തരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്.  ഉത്തർപ്രദേശിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ സന്ദർശനത്തെ തുടർന്നാണ് നടപടി. ജമ്മു കശ്മീർ ഭീകരാക്രമണത്തിൻ്റെ സാഹചര്യത്തിലാണ് തീരുമാനം പുറപ്പെടുവിച്ചത്.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ആയിരിന്നു ജമ്മു കശ്മീരിൽ ഭീകരാക്രമണം റിപ്പോർട്ട് ചെയ്യതത്. 28പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

പഹൽഗാമിലെ ബൈസാരൻ വാലിയിലാണ് ഭീകരാക്രമണം നടന്നത്. ഇത് നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന താഴ്‌വരയാണ്. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണമാണ് നടന്നത്.2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ മൃതദേഹങ്ങൾ പഹൽഗാം ആശുപത്രിയിൽ നിന്ന് ശ്രീനഗറിലേക്ക് മാറ്റി. ആംബുലൻസുകളുടെ സഹായത്തോടെ റോഡ് മാർഗമാണ് ടൂറിസ്റ്റുകളുടെ മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് മാറ്റിയത്.

കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ മൃതദേഹം രാത്രി 7.30 ഓടെ കൊച്ചിയിലെത്തിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ശ്രീനഗറിൽ നിന്നും രാവിലെ 11.30 ഓടെ എയർ ഇന്ത്യ വിമാനം Al 1828 ൽ ഡൽഹിയിൽ മൃതദേഹം എത്തിക്കും. തുടർന്ന് ഡൽഹിയിൽ നിന്നും 4.20ന് പുറപ്പെടുന്ന Al 503 വിമാനത്തിൽ മൃതദേഹം രാത്രി 7.30 ന് കൊച്ചിയിൽ എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025