l o a d i n g

ബിസിനസ്

അതിവേഗ ഇന്റര്‍നെറ്റ് സേവനം; '10ജി' അവതരിപ്പിച്ച് ചൈന

Thumbnail

ലോകത്ത് അതിവേഗം കുതിക്കുന്നതില്‍ ചൈന എന്നും മുന്നിലാണ്. അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളുടെ കാര്യത്തിലും ചൈന അതുസാധിച്ചിരിക്കുന്നുവെന്നു വേം പറയാന്‍. പരീക്ഷണാടിസ്ഥാനത്തില്‍ '10ജി' ചൈന നടപ്പാക്കിയതാണ് പുതിയ വാര്‍ത്ത. പത്ത് ഗിഗാബിറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗം. തലസ്ഥാനമായ ബെയ്ജിങ്ങിന് സമീപമുള്ള ഹെബെയ് പ്രവിശ്യയിലാണ് വാവേയും ചൈന യൂണികോമും ചേര്‍ന്ന് അതിവേഗ ബ്രോഡ്ബാര്‍ഡ് പരീക്ഷിച്ചത്.

50 ജി-പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി രൂപപ്പെടുത്തിയിട്ടുള്ളത്. ഫൈബര്‍ ഒപ്ടിക് ടെക്‌നോളജിയിലെ പുതിയ അവതാരമാണ് 50 ഗിഗാബിറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക് അഥവാ 50 ജി-പി.ഒ.എന്‍. സെക്കന്‍ഡില്‍ 50 ഗിഗാബിറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണിത്.

വ്യാവസായികാടിസ്ഥാനത്തില്‍ യു.എ.ഇ (543 മെഗാബിറ്റ്), ഖത്തര്‍ (521 മെഗാബിറ്റ്) എന്നിവിടങ്ങളിലാണ് നിലവില്‍ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്നത്. ഇതിന്റ പലമടങ്ങ് വേഗമാണ് ചൈനയില്‍ അവതരിപ്പിച്ച 10ജിയില്‍ വാഗ്ദാനം ചെയ്യേുന്നത്. 1 ഗിഗാബിറ്റ് നെറ്റ്‌വര്‍ക്കില്‍ 90 ഗിഗാബൈറ്റുള്ള 8കെ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 12 മിനിറ്റ് വേണമെങ്കില്‍, 10ജിയില്‍ അത് 72 സെക്കന്‍ഡായി കുറയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

വിനോദത്തിനു പുറമെ വിദ്യാഭ്യാസ മേഖലയിലും പുതിയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാര്‍ട്ട് സിറ്റികള്‍, ഡ്രൈവറില്ലാ കാറുകള്‍ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങള്‍ക്കായാണ് പുതിയ സാങ്കേതികവിദ്യ തയാറാക്കിയിരിക്കുന്നത്. വരും ലോകം അതിവേഗതയുടേതായിരിക്കും. അതിനനുസരിച്ച സാങ്കേതിക വിദ്യയുടെ വികസനത്തിലാണ് ചൈന. അതിന്റെ ഭാഗമാണ് 10 ജിയുടെ വരവ്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025