ജെയ്പൂര്‍: 16 കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുപ്പതുകാരിക്ക് 20 വര്‍ഷം തടവും പിഴയും ശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്‌സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതിയെയാണ് കോടതി ശുക്ഷിച്ചത്. 20 വര്‍ഷം തടവുവപ പുറെ 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ആണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. പ്രായപൂര്‍ത്തിയാവാത്ത തന്റെ മകനെ പ്രലോഭിപ്പിച്ച് ജയ്പുരിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്് ആണ്‍കുട്ടിയുടെ അമ്മയുടെ പരാതി. മദ്യം നല്‍കി തുടര്‍ച്ചയായി ഒരാഴ്ചയോളം ലൈംഗികമായി കുട്ടിയെ ചൂഷണം ചെയ്തുവെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. 2023 നവംബര്‍ 7നാണ് കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്.
തട്ടിക്കൊണ്ടുപോകല്‍, ലൈംഗികചൂഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രാഥമിക അന്വേഷണത്തിനും കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും ശേഷം പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Related News