ന്യൂയോര്‍ക്ക്: ബഹാമഡിലേക്കുള്ള യാത്രാ മേധ്യ പി.കെ ബഷീര്‍ എം എല്‍ എ അമേരിക്കയില്‍ സന്ദര്‍ശനം നടത്തി. ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെ ബഹാമസില്‍ ചേരുന്ന കോമണ്‍ വെല്‍ത്ത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തില്‍ കേരള നിയമ സഭയുടെ പ്രതിനിധിയാണ് പി. കെ,ബഷീര്‍ പങ്കെടുക്കുന്നത്. ഏറനാടിന്റെ ജനപ്രിയ ജനപ്രതിനിധിയും, വയനാട് ദുരിത ബാധിതര്‍ക്ക് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പുനരധിവാസ പദ്ധതികളുടെ മുഖ്യ നേതൃത്വം വഹിക്കുകയും ചെയ്യുന്ന ബഷീര്‍ ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവു കൂടിയാണ്.
കേരള രാഷ്ട്രീയത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന പരേതനായ സീതിഹാജിയുടെ പുത്രനായ ബഷീര്‍ കേരള നിയമ സഭയിലെ ഏറ്റവും ശ്രദ്ധേയനായ സാമാജികരില്‍ പ്രമുഖനാണ്. പിതാവിനെ പോലെ തന്നെ തനി ഏറനാടന്‍ ശൈലിയില്‍ നര്‍മ്മം കലര്‍ത്തി ചാട്ടുളിയായി നിഷ്‌ക്‌ളങ്കതയോടെ ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കുന്ന ബഷീറിന്റെ നിയമാ സഭാ പ്രസംഗങ്ങള്‍ എതിരാളികളെ പോലും ആകര്‍ഷിക്കുന്നതാണ്.
ബഷീറിന്റെ ബഹുമാനാര്‍ത്ഥം അമേരിക്കയിലെ വിവിധ നഗരങ്ങളിലെ സ്വീകരണങ്ങള്‍ക്ക് കെ എം സി സി നേതാക്കളായ യു.എ.നസീര്‍, ഇംതിയാസ് അലി, ഷാമില്‍ കാട്ടുങ്ങല്‍, ജൗഹര്‍ ഷാ, കുഞ്ഞു പയ്യോളി, സഫ്വാന്‍ മടത്തില്‍, നജീബ് എളമരം, ഷെബീര്‍ നെല്ലി, റിയാസ് മണ്ണാര്‍ക്കാട്, സാമൂഹ്യ പ്രവര്‍ത്തകരായ സമദ് പൊന്നേരി, ഹനീഫ് എരഞ്ഞിക്കല്‍ ഡോക്ടര്‍ ഷാഹുല്‍ ഇബ്രാഹിം, ഉമാ ശങ്കര്‍ നൂറേങ്ങല്‍, റഫീഖ് അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്ലറ്റ്‌സ് (ലൂക്ക) ഡല്ലസില്‍ സംഘടിപ്പിക്കുന്ന ദേശീയ പിക്കിള്‍ ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ഏപ്രില്‍ 26 ന് മുഖ്യാഥിതിയായി പങ്കെടുക്കുന്ന ബഷീര്‍ അടുത്ത ദിവസം ബഹാ മസിലേക്ക് തിരിക്കും. മെയ് നാലിന് അറ്റ്‌ലാന്റയിലെ മലയാളി കൂട്ടായ്മയില്‍ പങ്കെടുത്ത ശേഷം അടുത്ത ദിവസം ബഷീര്‍ ഇന്ത്യയിലേക്ക് തിരിക്കും.
Related News