നിങ്ങള്‍ക്ക് യാത്ര ഇഷ്ടമല്ലേ? ജീവിതം തന്നെ യാത്രയാല്‍ അത് എത്ര ആസ്വാദകരമായിരിക്കും? അങ്ങനെയെങ്കില്‍ നിങ്ങള്‍ ആ യാത്രയിലെ ഡ്രൈവറോ യാത്രികനോ? ചിന്തിച്ച് ഉത്തരം പറഞ്ഞാല്‍ മതി സാവകാശമുണ്ട്.
പ്രിസിദ്ധമായ 'ആലീസിന്റെ അത്ഭുതലോകം ' എന്ന കഥയില്‍ ആലീസ് പൂച്ചയോട് ചോദിക്കുന്നു ഇവിടെ നിന്നും പുറത്ത് കടക്കാന്‍ ഏത് വഴി പോകണം?
പൂച്ച : എങ്ങോട്ടാണ് പോകേണ്ടത്?
പൂച്ചയുടെ ചോദ്യം ചിന്തനീയമാണ്.
എങ്ങോട്ടാണ് പോകേണ്ടത്?
അതാണ് ആദ്യം അറിയേണ്ടത്.
എങ്ങോട്ട്? എന്ന ചോദ്യമാണ് ജീവിതത്തെ ചൂട് പിടിപ്പിക്കുന്നത് ഈ ചൂടിലേ മടിയെന്ന മഞ്ഞ് മല ഉരുകൂ. ഈ ചൂടില്ലെങ്കില്‍ നാളെ ........നാളേ ....നാളെ
എന്ന മൂളിപ്പാട്ടുംപാടി മടിയുടെ തണുപ്പേറ്റ് മൂടിപ്പുതച്ചുറങ്ങാം. നിങ്ങള്‍ക്കുമുമ്പില്‍ ഒരാള്‍ കുറേ തെര്‍മോകോള്‍ കഷ്ണങ്ങള്‍ വിതറി ഒരു രൂപമുണ്ടാക്കാന്‍ പറഞ്ഞാല്‍ ആദ്യമായി നിങ്ങളെന്ത് ചെയ്യും?
പശ ചോദിക്കുമോ?
എവിടെയാണ് ഉണ്ടാക്കേണ്ടത് എന്ന് ചോദിക്കുമോ?
എപ്പോള്‍ ഉണ്ടാക്കണമെന്ന് ചോദിക്കുമോ?
അതോ മറ്റ് വല്ലതും ചോദിക്കുമോ?
ചിന്തിച്ച് ഉത്തരം പറയൂ.......
ഏന്താണ് ശരിയുത്തരം.
ബുദ്ധിമാന്‍ ചോദിക്കുക എന്ത് രൂപമാണ് ഉണ്ടാക്കേണ്ടത് എന്നാണ്. അതറാഞ്ഞാലല്ലേ ബാക്കിയുള്ളതിനൊക്കെ പ്രസക്തിയുള്ളൂ. അല്ലെങ്കില്‍ എന്തുണ്ടാക്കണമെന്ന് ആലോചിച്ച് സമയം കഴിഞ്ഞു പോകും. നിങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായ ലക്ഷ്യമില്ലെങ്കില്‍ സമയം ചിന്നിച്ചിതറിപ്പോകും. നിങ്ങള്‍ ഒരു ട്രിപ്പ് തീരുമാനിച്ചു. ടാക്‌സിക്കോ ട്രൈനിനോ ബസ്സിനോ പോവുകയാണെങ്കില്‍ നിശ്ചിത സമയമായാല്‍ വാഹനത്തില്‍ കയറിരിക്കും. നിങ്ങള്‍ തന്നെ ഡ്രൈവ് ചെയ്തു പോവുകയാണെങ്കില്‍ എന്ത് ചെയ്യും? റൂട്ട് മേപ്പ് തയ്യാറാക്കും ബ്ലോക്കുകള്‍ ഒഴിവാക്കാനും വേഗത്തില്‍ എത്തിച്ചേരാനുമുള്ള വഴികള്‍, നല്ല ഹോട്ടലുകള്‍ തുടങ്ങി യാത്ര സുഖകരമാവാനുള്ള എല്ലാമാര്‍ഗ്ഗങ്ങളും മുന്‍കൂട്ടി കാണും. സമയം എവിടെയും നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയിലായിരിക്കും നിങ്ങള്‍. അതുകൊണ്ട് ജീവിത യാത്രയിലെ യാത്രികാനാവാതെ ജീവത യാത്രയുടെ ഡ്രൈവറായി മാറുക.
ഡ്രൈവര്‍ക്കേ സമയത്തിന്റെ മൂല്യം മനസ്സിലാകൂ. കാര്യങ്ങള്‍ നാളേക്ക് നീട്ടാതിരിക്കാന്‍ ഒരേ ഒരു മാര്‍ഗ്ഗം മടി മാറ്റുക എന്നതാണ്. മടി മാറാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായേ മതിയാകൂ. ലക്ഷ്യങ്ങളില്ലാതിരിക്കുമ്പോള്‍ ആരോഗ്യവും സമയവും ഗുണകരമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി ചെലവാകും.
പണിയില്ലെങ്കില്‍ പിശാച് പണി തരും. 'ഒഴിവു സമയം മനുഷ്യരെ നഷ്ടത്തിലാക്കും' നബിതിരുമേനി(സ)യുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഹൃദയത്തില്‍ ഓളം വെട്ടി കൊണ്ടിരിക്കണം. ഒന്നും നീട്ടിവെക്കാതെ ഒരോ മൈക്രോ സെക്കന്റും ഫുള്‍ ഫില്ലാക്കണം. 'നീട്ടിവെക്കുക എന്നതാണ് എല്ലാവരും കീഴ്‌പ്പെടുത്തേണ്ട പൊതു ശത്രു', (നെപ്പോളിയന്‍ ഹില്‍).
ഏത് ,എപ്പോള്‍, എങ്ങനെ? എന്നിങ്ങനെ ചിന്നഭിന്നമായി കിടക്കുന്ന നമ്മുടെ കര്‍മ്മങ്ങളെ കേര്‍ത്തിണക്കി ഭംഗിയാക്കുന്ന ടെക്‌നിക്കാണ് ടൈം മാനേജ്‌മെന്റ് എന്ന് പറയുന്നത്. 'ടൈം മാനേജ്‌മെന്റ്' എന്നത് തെറ്റായ ആശയവും അതിലേറെ അസാധ്യമായ ഒരു കാര്യമാണുതാനും. നമ്മുടെ നിയന്ത്രണത്തിലുള്ളതേ നമുക്ക് മാനേജ് ചെയ്യാന്‍ കഴിയൂ. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത സമയത്തെ എങ്ങനെ മാനേജ് ചെയ്യും? അത് അസാധ്യം. പിന്നെ എന്ത് ചെയ്യും. സമയത്തിനൊത്ത് നാം നിയന്ത്രിതരാവുക, അത് മാത്രമേ വഴിയുള്ളൂ. വിചാര വികാരങ്ങളെ നിയന്ത്രിക്കുക. സത്യത്തിന്‍ ടൈം മാനേജ്‌മെന്റെന്നാല്‍ മെയിന്‍ മാനേജ്‌മെന്റാണ്. മടിയുടെ കടയ്ക്കല്‍ കത്തി വെക്കുക തന്നെ.
-മുഹമ്മദ് ഫാറൂഖ് ഫൈസി (നാഷണല്‍ ടാലന്റ് റെക്കോര്‍ഡ് ഹോള്‍ഡര്‍)
Related News