ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. സെരി ബാഗ്‌ന എന്ന പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് മൂന്ന് പേർ മരിച്ചു. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 100ലധികം ആളുകളെ നിലവിൽ രക്ഷപെടുത്തിയിട്ടുണ്ട്.
കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെനിരവധി വാഹനങ്ങളാണ് ദേശീയ പാതയിൽ കുടുങ്ങി കിടക്കുന്നത്. റംബാൻ ദേശീയ പാതയും ജമ്മു-ശ്രീനഗർ ദേശീയ പാതയും മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിരിക്കുകയാണ്.
Related News