റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് (KEFR) സംഘടിപ്പിച്ച ''നെറ്റ് മാസ്റ്റേഴ്‌സ് സീസണ്‍ 2'' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്നു. വ്യാഴം വൈകീട്ട് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനാതിഥികളായി പ്രശസ്ത ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ ഡോ. യഹ്യാ അല്‍സഹ്രാനി, സൗദി ഗെയിംസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കദീജ നിസാ എന്നിവര്‍ സംബന്ധിച്ചു. കെ ഇ എഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ സ്വാഗതം പറഞ്ഞു. നിസാര്‍, ഹഫീസ്, രേഷ്മ, നൗഷാദലി, ഷാഹിദ് എന്നിവര്‍ അതിഥികള്‍ക്ക് മെമന്റോകള്‍ സമ്മാനിച്ചു. തുടര്‍ന്ന് എട്ട് മണിയോടെ പ്രധാന അതിഥികളുടെ ആദ്യ വിസിലോടെ മത്സരങ്ങള്‍ ആരംഭിച്ചു.
മത്സരാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കോര്‍ട്ടുകളില്‍ ആവേശം സൃഷ്ടിച്ചു. പുരുഷന്മാര്‍ക്കായുള്ള ഡബിള്‍സ് പ്രോ മത്സരത്തില്‍ നബീല്‍ അബ്ദുള്ള & റിസ്വി വി ജയം കൈവരിച്ചു. പുരുഷന്മാര്‍ക്കായുള്ള ഡബിള്‍സ് അമേച്വറില്‍ ഹനീഫയും ഫഹദും സിംഗിള്‍സ് ഇനത്തില്‍ അനസ് തയ്യിലും വിജയികളായി. മിക്‌സഡ് ഡബ്ള്‍സില്‍ മുഹമ്മദ് റോഷനും മെഹ്റിന്‍ റോഷനും വനിതകള്‍ക്കായുള്ള ഡബ്ള്‍സ് ഇനത്തില്‍ സന നാസറും മെഹ്രീന്‍ റോഷനും ജേതാക്കളായി. കുട്ടികളുടെ ഡബ്ള്‍സില്‍ വിജയികളായ അമല്‍ മുഹമ്മദ് & അമന്‍ മുഹമ്മദ് പ്രശംസ പിടിച്ചുപറ്റി.
അനസ്, ഷെബിന്‍, നിഹാദ്, മുന്‍ഷിദ്, ഫാറൂഖ്, നവാസ്, നിസാര്‍, രാഹുല്‍ എന്നിവര്‍ സംഘാടകരായ ടൂര്‍ണമെന്റില്‍ മെഡിക്കല്‍ സഹായങ്ങള്‍ക്കായി നൂറാന ക്ലിനിക്കിലെ സംഘവും സന്നിഹിതരായിരുന്നു.
Related News