റോം: തടവു പുള്ളികള്‍ക്ക് ജീവിത പങ്കാളികളുമായി സമയം ചെലവഴിക്കാന്‍ പ്രത്യേക മുറി. സെന്‍ട്രല്‍ ഉംബ്രിയ മേഖലയിലെ ജയിലിലാണ് പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നത്. തടവുപുള്ളികളുടെ ഭാര്യമാര്‍ക്കും പങ്കാളികള്‍ക്കും പ്രത്യേകം ഒരുക്കിയ ഈ മുറിയില്‍ വെച്ച് പരസ്പരം കാണാണാനും ഇടപഴകാനും സൗകര്യമുണ്ടാകും. ഇത്തരം കൂടിക്കാഴ്ചക്കുള്ള അവകാശം തടവുപുള്ളികള്‍ക്കും ഭരണഘടന അനുവദിക്കുന്നുണ്ടെന്ന കോടതി വിധിക്ക് പിന്നാലെയാണ് ജയിലിലെ പരിഷ്‌കാരം. തടവുപുള്ളികളുടെ കൂടിക്കാഴ്ചക്ക് പരമാവധി സ്വകാര്യത ഉറപ്പ് നല്‍കുമെന്ന് ഉംബ്രിയ ജയില്‍ ഓംബുഡ്സ്മാന്‍ ഗുയ്‌സപ്പ് കഫോറിയോ അറിയിച്ചു.
തടവുപുള്ളികള്‍ക്ക് അവരുടെ ഭാര്യയുമായോ പങ്കാളിയുമായോ സ്വകാര്യമായ കൂടിക്കാഴ്ച നടത്താന്‍ അവകാശമുണ്ടെന്ന് 2024 ജനുവരിയില്‍ കോടതി വിധി ഉത്തരവിട്ടിരുന്നു. ഇത്തരം കൂടികാഴ്ചകളില്‍ പോലീസ് കാവല്‍ ഉണ്ടായിരിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങൡലും ഇത്തരം സൗകര്യങ്ങളുണ്ട്.
കട്ടിലും ടോയ്ലറ്റുമുള്ള മുറി രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് തടവുപുള്ളികള്‍ക്ക് നല്‍കുക. പോലീസ് കാവല്‍ ഇല്ലെങ്കിലും റൂമിന്റെ വാതില്‍ ലോക്ക് ചെയ്യാന്‍ പാടില്ല. കൂടിക്കാഴ്ചയുടെ സ്വകാര്യത ഉറപ്പ് വരുത്തേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ഇറ്റലിയിലെ ജയിലുകളില്‍ നിലവില്‍ 62,000 തടവുകാരാണുള്ളത്. ജയിലിന്റെ ശേഷിയാകട്ടെ 50,000 വും. ഇറ്റലിയിലെ ജയില്‍ പുള്ളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുതലാണെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തു വന്നിരുന്നു.
Related News