ജിദ്ദ: 2024-ല്‍ സൗദി അറേബ്യയുടെ ഈത്തപ്പഴ കയറ്റുമതി 1.695 ബില്യണ്‍ റിയാലിലെത്തിയതായി സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഈത്തപ്പഴം വെളിപ്പെടുത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (GASTAT) കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഈത്തപ്പഴ ഉല്‍പാദനത്തിന്റെ അളവ് 1.9 ദശലക്ഷം ടണ്‍ കവിഞ്ഞു. ഇത് ഈത്തപ്പഴ മേഖലയിലെ രാജ്യത്തിന്റെ ഉയര്‍ന്ന ഉല്‍പാദന ശേഷിയെ പ്രതിഫലിപ്പിക്കുന്നതാണ്.
ആഗോള വിപണികളില്‍ സൗദി ഈത്തപ്പഴം ശ്രദ്ധേയമായ വികാസമാണ് കൈവരിച്ചത്. ലോകമെമ്പാടുമുള്ള 133 രാജ്യങ്ങളിലേക്ക് അവയുടെ കയറ്റുമതി വ്യാപിപ്പിക്കാനായി. 2023 നെ അപേക്ഷിച്ച് 2024-ല്‍ മൂല്യത്തില്‍ 15.9 ശതമാനമാണ് വര്‍ധനവ്. സൗദി ഈത്തപ്പഴത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ആഗോള വിപണന വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് കാരണം.
Related News