ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാള്‍ ക്ലബ്ബുകളില്‍ ഒന്നായ മലബാര്‍ യുണൈറ്റഡ് എഫ് സി യുടെ 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ lzരഞ്ഞെടുത്തു. അല്‍ ഖോബാറിലെ സാദ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ആണ് പുതിയ ഭാരവാഹികളെ lzരഞ്ഞെടുത്തത്. ചെയര്‍മാന്‍ മുഹമ്മദ് അഷ്റഫ്, പ്രസിഡന്റ് ഷാനൂബ് കൊണ്ടോട്ടി, ജനറല്‍ സെക്രട്ടറി സഹല്‍ സലീം മാവൂര്‍ ട്രഷറര്‍ ആയി നൗഷാദ് പട്ടാമ്പിയും വൈസ് പ്രസിഡന്റുമാരായി നൗഷാദ് മാവൂര്‍, സുധീര്‍ ഖാന്‍, അഷ്‌റഫ് മലപ്പുറം ജോയിന്റ് സെക്രട്ടറിമാരായി സൊറാബ്, ആസിഫ് കൊണ്ടോട്ടി, ഫവാസ് പാരി ടീം മാനേജര്‍മാരായി റഫീഖ്, ഫൈസല്‍, അഫ്സല്‍ റോമ സോക്കര്‍ അക്കാദമി ഡയറക്ടറായി ജവാദ് എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ക്ലബ്ബിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത വാര്‍ഷിക ജനറല്‍ ബോഡി എം യൂ എഫ് സി ചെയര്‍മാന്‍ അഫ്ത്താബ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയില്‍ എം യൂ എഫ് സി യുടെ സ്‌പോണ്‍സര്‍ ദാര്‍ അല്‍ ജബാന്‍ മാനേജിങ് ഡയറക്ടര്‍ മഹമൂദ് ബാബു, ഐവിഷന്‍ ഡയറക്ടര്‍ സുധീര്‍ ഖാന്‍, എം യൂ എഫ് സി മുന്‍ പ്രസിഡന്റ് നൗഷാദ് മാവൂര്‍, അഷ്റഫ് പി കെ എന്നിവര്‍ ചടങ്ങിന് ആശംസ അറിയിച്ചു. 2023 - 25 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ജൈസലും, ഫിനാന്‍സ് റിപ്പോര്‍ട്ട് ട്രഷറര്‍ സഹല്‍ സലീമും അവതരിപ്പിച്ചു. ടീം പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് ടീം മാനേജര്‍ ഷാനൂബ് കൊണ്ടോട്ടിയും, എം യൂ എഫ് സി സോക്കര്‍ അക്കാദമി യുടെ റിപ്പോര്‍ട്ട് ഡയറക്ടര്‍ ആസിഫ് കൊണ്ടോട്ടിയും അവതരിപ്പിച്ചു. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ അഫ്താബിന്റെ നിയന്ത്രണത്തില്‍ 2025-26 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നൗഷാദ് പട്ടാമ്പി നന്ദി പറഞ്ഞു.
Related News