റിയാദ്: കുടുംബ കൂട്ടായ്മ 'തറവാട്' ജെപി കപ്പ് ത്രിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സീസണ്‍-3 സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24, 25, 26 തീയ്യതികളില്‍ റിയാദ് എക്സിറ്റ് 16ലെ റിമാല്‍ സെന്ററിലെ റാഇദ് പ്രൊ കോര്‍ട്ടിലാണ് മത്സരം. കോവിഡ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞ തറവാട് അംഗം ജയപ്രകാശിന്റെ സ്മരണാര്‍ത്ഥമാണ് 'ജെപി കപ്പ്'. 24 കാറ്റഗറികളിലായി അഞ്ഞൂറിലധികം താരങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. ഭാര്യയും ഭര്‍ത്താവും ടീം അംഗങ്ങളാകുന്ന ഫാമിലി ഡബിള്‍സും ഇതില്‍ ഉള്‍പ്പെടുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റിയാദ്, ദമാം, ജിദ്ദ, കോബാര്‍, തായിഫ് എന്നിവിടങ്ങളില്‍ നിന്നുളള പ്രമുഖ ബാഡ്മിന്റണ്‍ ക്ലബുകളില്‍ നിന്നുളള ബാഡ്മിന്റണ്‍ പ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരക്കും. വിജയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. സൗദി അറബ്യയിലെ ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'യൂണിവേഴ്സല്‍ ഇന്‍സ്പെക്ഷന്‍ കമ്പനി (യുഐസി) ആണ് മുഖ്യ പ്രായോജകര്‍. രജിസ്ട്രേഷന് +966502863481, +966569320934, +966569514174 നമ്പരില്‍ ബന്ധപ്പെടണം.
വാര്‍ത്താ സമ്മേളനത്തില്‍ ശ്രീകാന്ത് ശിവന്‍ (കലാകായിക ദര്‍ശി), ബദറുദീന്‍ അബ്ദുള്‍മജീദ് (എംഡി, യുഐസി), ഷൈജു പറമ്പത്ത് (കാരണവര്‍), ജോസഫ് ഡി കൈലാത്ത് (ടൂര്‍ണമെന്റ് ഡയറക്ടര്‍), രമേഷ് കുമാര്‍ മാലി (മുഖ്യ രക്ഷാധികാരി), സന്തോഷ് കൃഷ്ണ (പൊതുസമ്പര്‍ക്ക ദര്‍ശി) എന്നിവര്‍ പങ്കെടുത്തു.
Related News