ജിദ്ദ: 2025 ന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട ബിസിനസ് മേഖല ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. 2025 ആദ്യ പാദത്തില്‍ ഈ മേഖലയിലെ നിലവിലുള്ള വാണിജ്യ രജിസ്‌ട്രേഷനുകളുടെ എണ്ണം ഏകദേശം 11,400 ആയി. 2024 ല്‍ ഇതേ കാലയളവില്‍ ഇത് ഏകദേശം 8,800 ആയിരുന്നു. അഥവാ, 29% വര്‍ധനവാണ് ട്രാവല്‍ ഏജന്‍സി മേഖലയില്‍ ഉണ്ടായത്.
സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി ടൂറിസം, യാത്രാ രംഗത്ത് രാജ്യം സാക്ഷ്യം വഹിക്കുന്ന ഉണര്‍വിന്റെ നേരിട്ടുള്ള ഒരു പ്രതിഫലനമായി ഇതിനെ കണക്കാക്കാം. സുപ്രധാന ടൂറിസം പ്രവര്‍ത്തനങ്ങളുടെയും ആഭ്യന്തര, രാജ്യാന്തര ടൂറിസം മേഖലയുടെ വികാസത്തിന്റെയും ഫലമായി പുതുതായി ട്രാവല്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിലെ സംരംഭകരുടെ വര്‍ധിച്ച താല്‍പ്പര്യത്തെയാണ് വാണിജ്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരമുള്ള ഈ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നത്.
നിലവിലുള്ള ബിസിനസ് രജിസ്ട്രേഷന്‍ എണ്ണത്തില്‍ റിയാദ് മേഖലയാണ് ഒന്നാം സ്ഥാനത്തുള്ളത്. റിയാദിലെ രജിസ്ട്രേഷനുകളുടെ എണ്ണം 4200 ആയി. തൊട്ടുപിന്നില്‍ ജിദ്ദ കൂടി ഉള്‍പ്പെടുന്ന മക്ക മേഖലയില്‍ 3800 ഉം ദമ്മാം, ജുബൈല്‍ എന്നിവ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയില്‍ 1400 ഫമ രജിസ്‌ട്രേഷനുകളായി. മദീനയില്‍ ഇത് 687 ഉം, ഒടുവിലായി അല്‍ഖസീം പ്രവിശ്യയില്‍ ഇത് 301 ഉം ആണെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
- അക്ബര്‍ പൊന്നാനി
Related News