l o a d i n g

ഇന്ത്യ

വഖഫ് പ്രതിഷേധം: മുര്‍ഷിദാബാദില്‍ സംഘര്‍ഷം തുടരുന്നു, കൂടുതല്‍ സേന എത്തും

Thumbnail

കൊല്‍ക്കത്ത: പുതിയ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ സ്ഥിതി ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുന്നു. കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കേണ്ടത് അത്യാവശ്യമാണെന്ന് അതിര്‍ത്തി രക്ഷാ സേന ഞായറാഴ്ച അറിയിച്ചു. അഞ്ച് കമ്പനി ബി.എസ്.എഫ് ജവാന്‍മാരെക്കൂടി മേഖലയില്‍ നിയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി.

'ഇന്നലെ നാല് കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് കമ്പനികളെക്കൂടി സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും അക്രമം തടയാനുമായി നിയോഗിച്ചിരിക്കുന്നു. അസ്വസ്ഥതയുള്ളതായി വിവരം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് ഞങ്ങള്‍ ഉടന്‍ തന്നെ നീങ്ങുകയാണ്,' ഡിഐജിയും (സൗത്ത് ബംഗാള്‍ ഫ്രോണ്ടിയര്‍) പിആര്‍ഒയുമായ നിലോത്പാല്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.

'ആള്‍ക്കൂട്ടം അക്രമാസക്തമായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഇന്നലെ ഘോസ്പാറയില്‍ ഞങ്ങള്‍ക്ക് വെടിവയ്‌ക്കേണ്ടിവന്നു. ഞങ്ങളുടെ വാഹനങ്ങള്‍ തീയിടുകയും നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷങ്ങളില്‍ ചില ജവാന്‍മാര്‍ക്ക് നിസ്സാര പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തു - പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുതിയിലെയും സംഷര്‍ഗഞ്ചിലെയും സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഇന്നും സംഷര്‍ഗഞ്ചിലെ മഹാദേവ്പൂര്‍ മേഖലയിലേക്ക് വലിയ ജനക്കൂട്ടം നീങ്ങുകയാണെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതനുസരിച്ച്, ഒരു വലിയ ബി.എസ്.എഫ് സംഘം അവിടേക്ക് നീങ്ങിയിട്ടുണ്ട്- ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

പലയിടങ്ങളിലും ബി.എസ്.എഫ് ഉദ്യോഗസ്ഥരെ 'നേരിട്ട് ലക്ഷ്യമിട്ടിരുന്നു' എന്നും പോലീസിന് താരതമ്യേന എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധം ജില്ലയില്‍ വ്യാപകമായ അക്രമത്തിലേക്ക് നീങ്ങുകയും മൂന്ന് മരണങ്ങള്‍ സംഭവിക്കുകയും കുറഞ്ഞത് 150 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച, കല്‍ക്കട്ട ഹൈക്കോടതി മുര്‍ഷിദാബാദിലും മറ്റ് പ്രദേശങ്ങളിലും കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു.

'പശ്ചിമ ബംഗാളിലെ ഏതാനും ജില്ലകളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായ റിപ്പോര്‍ട്ടുകളെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല - ജസ്റ്റിസ് സൗമേന്‍ സെന്‍ തലവനായ ബെഞ്ച് പറഞ്ഞു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025