l o a d i n g

ബിസിനസ്

ടെസ് ല ഇലക്ട്രിക്ക് കാറുകള്‍ സൗദിയിലേക്ക്; റിയാദ്, ജിദ്ദ, ദമാം നഗരങ്ങളില്‍ ഷോറൂമുകളും ചാര്‍ജിങ് സ്റ്റേഷനുകളും തുറക്കും

Thumbnail

റിയാദ്: ഇലക്ട്രിക് കാര്‍ നിര്‍മാണമേഖലയിലെ ഭീമന്‍മാരായ ടെസ് ല സൗദിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദിലെ ചരിത്രനഗരമായ ദറഇയയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. രാജ്യത്തെ റിയാദ്, ജിദ്ദ, ദമാം നഗരങ്ങളില്‍ ഷോറൂമുകളും ചാര്‍ജിങ് സ്റ്റേഷനുകളും കമ്പനി തുറക്കും. അമേരിക്കന്‍ ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടെസ്ലയുടെ സൗദിയിലെ പ്രവര്‍ത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് സൈബര്‍ ട്രക്ക്, മോഡല്‍ വൈ കാറുകള്‍, റോബോട്ട്, സെല്‍ഫ് ഡ്രൈവിങ് സൈബര്‍ കാബ് എന്നിവ പ്രദര്‍ശിപ്പിച്ചു.

സൈബര്‍ ട്രക്ക് മരുഭൂമിയില്‍ ഓടുന്നതിന്റെയും റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട ചില സ്ഥലങ്ങളില്‍ പര്യടനം നടത്തുന്നതിന്റെയും വിഡിയോ ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ മൂന്ന് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ അടങ്ങുന്ന മൂന്ന് താല്‍കാലിക ഷോറൂമുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ടെസ്ലയുടെ സൗദി ഡയറക്ടര്‍ നസീം അക്ബര്‍ സാദെ അറിയിച്ചു. ഓരോ ഷോറൂമിലും എട്ട് ഫാസ്റ്റ് ചാര്‍ജറുകളുണ്ടാകും. കൂടാതെ സൗദിയില്‍ ടെസ്ല 21 ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി നിര്‍മിക്കുമെന്നും വരുന്ന വേനല്‍ക്കാലത്ത് കാറുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങുമെന്നും അക്ബര്‍സാദെ വെളിപ്പെടുത്തി. 'വിഷന്‍ 2030'മായി പൂര്‍ണമായും യോജിപ്പിച്ച് വ്യക്തവും മികച്ചതും കൂടുതല്‍ ബന്ധിതവുമായ ഭാവിയിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോഞ്ച് ചടങ്ങില്‍ ടെസ്ല സൗദി അധികൃതര്‍ ഓണ്‍ലൈന്‍ കാര്‍ ഓര്‍ഡറിങ് അനുവദിക്കുന്നതിനും ഷോപ്പിങ് മാളുകളില്‍ താല്‍ക്കാലിക സ്റ്റോറുകള്‍ തുറക്കുന്നതിനും സൂപ്പര്‍ചാര്‍ജര്‍ സ്റ്റേഷനുകളും സേവന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും വെളിപ്പെടുത്തി.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025