ബീജിങ്-കനത്ത കാറ്റും മണല്‍ക്കാറ്റും മൂലംചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. അപകടങ്ങളില്‍ പരിക്കുകള്‍ ഒഴിവാക്കാന്‍ പൊതു പാര്‍ക്കുകള്‍ അടയ്ക്കാനും അധികൃതര്‍ ഉത്തരവിട്ടു.
രാജ്യത്തെ മറ്റിടങ്ങളില്‍ വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി. ബീജിംഗിലെ രണ്ട് വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഉച്ചക്ക് 2:00 മണിയോടെ 693 വിമാനങ്ങള്‍ റദ്ദാക്കി. കൂടുതല്‍ കടുത്ത കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കും തീരപ്രദേശങ്ങളിലുമാണ് ശക്തമായ കാറ്റ് അനുഭവപ്പെടുന്നത്.
ബീജിംഗില്‍, യൂണിവേഴ്സല്‍ സ്റ്റുഡിയോസ് തീം പാര്‍ക്ക് ഞായറാഴ്ച വരെ അടച്ചിടും. കൂടാതെ ബീജിംഗിലെ സമ്മര്‍ പാലസ്, ടെമ്പിള്‍ ഓഫ് ഹെവന്‍ തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങളും അടച്ചു. ഫുട്ബോള്‍ മത്സരങ്ങളും മറ്റ് ഔട്ട്ഡോര്‍ പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചൈനയുടെ വടക്ക് ഭാഗത്ത് ഉയര്‍ന്ന കാറ്റും മണല്‍ക്കാറ്റും തുടര്‍ച്ചയായി വീശുകയാണ്.
Related News