ബാങ്കോക്ക്: വിമാനം പറന്നുകൊണ്ടിരിക്കെ ഒരു യാത്രക്കാരന്‍ സഹയാത്രികന്റെമേല്‍ മൂത്രം ഒഴിച്ചതായി പരാതി. ന്യൂഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പറക്കുകയായിരുന്നു എയര്‍ ഇന്ത്യയുടെ എഐ 2336 വിമാനത്തിലാണ് സംഭവം. ഈ അനിഷ്ട സംഭവം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ബാങ്കോക്കിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് ഒരു യാത്രക്കാരന്റെ മോശം പ്രവര്‍ത്തിയെക്കുറിച്ച് സഹയാത്രക്കാരനില്‍ നിന്ന് വിവരം ലഭിച്ചതെന്ന് ക്യാബിന്‍ ക്രൂ വെളിപ്പെടുത്തിയതായി എയര്‍ ഇന്ത്യ പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി. കുറ്റാരോപിതനായ യാത്രക്കാരന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും അതു ഗൗനിക്കാതെ ഇയാള്‍ സഹയാത്രികന്റെ മേല്‍ മൂത്രം ഒഴിക്കുകയായിരുന്നു. ഒരു പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനാണ് സഹയാത്രക്കാരന്റെ മോശം പെരുമാറ്റത്തിന് ഇരയായത്. വിമാനം ബാങ്കോക്കില്‍ ഇറങ്ങിയ ശേഷം ഇതേക്കുറിച്ച് ഇദ്ദേഹം വിമാനത്താവള അധികൃതര്‍ക്കു പരാതി നല്‍കി.
സംഭവം വിലയിരുത്തിും ശല്യം ചെയ്ത യാത്രക്കാരനെതിരെ നടപടി എടുക്കുന്നതിനായി സ്റ്റാന്‍ഡിംഗ് ഇന്‍ഡിപെന്‍ഡന്റ് കമ്മിറ്റി വിളിച്ചുകൂട്ടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
Related News