കോഴിക്കോട്: ഐ ലീഗ് കിരീടം നേടുകയെന്ന മോഹത്താല്‍ സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഗോകുലം കേരളക്ക് തിരിച്ചടി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഡെമ്പോ എസ്.സിയോട് 3-4 ന്റെ തോല്‍വി വഴങ്ങിയതോടെയാണ് ഗോകുലത്തിന്റെ കിരീട പ്രതീക്ഷകള്‍ പൊലിഞ്ഞത്. മത്സരത്തില്‍ രണ്ട് ഗോളിന്റെ ലീഡ് നേടിയിരുന്നെങ്കിലും ഒടുവില്‍ ലീഡും ജയവും കൈവിടുകയായിരുന്നു. മത്സരത്തിന്റെ നാലാം മിനുട്ടില്‍ താബി സോ ബ്രൗണിലൂടെ ഗോകുലം ലീഡ് നേടി. ഒരു ഗോള്‍ ലീഡ് നേടിയതോടെ ആത്മവിശ്വാസം വര്‍ധിച്ച ഗോകുലം എതിര്‍ പോസ്റ്റ് ലക്ഷ്യമാക്കി അക്രമം കടുപ്പിച്ചു. ഒടുവില്‍ മലബാറിയന്‍സ് അതിന്റെ ഫലം നേടുകയും ചെയ്തു.
11-ാം മിനുട്ടില്‍ താബി സോ രണ്ടാം ഗോളും നേടി ലീഡ് ഇരട്ടിയാക്കി. രണ്ട് ഗോള്‍ വഴങ്ങിയതോടെ ഗോകുലം ആത്മവിശ്വാസത്തോടെ കളിക്കാന്‍ തുടങ്ങി. എന്നാല്‍ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ഡെമ്പോ ശക്തമായ ശ്രമങ്ങള്‍ നടത്തി. മത്സരം പുരോഗമിക്കവെ 21ാം മിനുട്ടില്‍ ഡെമ്പോ ഒരു ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള സൂചന നല്‍കി. 34 മിനുട്ടില്‍ കപിലിന്റെ ഗോള്‍ വന്നതോടെ ആദ്യ പകുതിയില്‍ ഡെമ്പോ സമനില പിടിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതിയില്‍ 71 മിനുട്ടില്‍ ഡെമ്പോ ലീഡ് നേടി. എന്നാല്‍ ടുക്കാന്‍ തയ്യാറാകാതിരുന്ന മലബാറിയന്‍ സ് 74 ാംമിനുട്ടില്‍ താബി സോയിലൂടെ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കി. സ്‌കോര്‍ 3-3.
ജയം മാത്രമാണ് ഗോകുലത്തിന് കിരീടത്തിലേക്കുള്ള വഴി എന്നതിനാല്‍ അവസാന മിനുട്ടുകളില്‍ ജീവന്‍ മരണ പോരാട്ടം പുറത്തെടുത്തെങ്കിലും ജയിക്കാന്‍ കഴിഞ്ഞില്ല. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഡെമ്പോ ഗോള്‍ നേടിയതോടെ ഗോകുലം തോല്‍വി സമ്മതിക്കുകയായിരുന്നു. 22 മത്സരന്നില്‍ നിന്ന് 37 പോയിന്റുള്ള മലബാറിയെന്‍സ് പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Related News