കോഴിക്കോട്: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരളക്ക് തോല്‍വി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കിക്സ്റ്റാര്‍ട്ട് എഫ്.സിയോടാണ് ഗോകുലം കേരള തോല്‍വി വഴങ്ങിയത്. അവസാന മസരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ പന്തുതട്ടിത്തുടങ്ങിയ ഗോകുലത്തിന് തുടക്കത്തില്‍ മികച്ച രീതിയില്‍ കളിക്കാന്‍ കഴിഞ്ഞു. ആദ്യ പാദത്തില്‍ ഗോളിലേക്കായി ഗോകുലത്തിന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാന്‍ കഴിഞ്ഞില്ല. മത്സരം പുരോഗമിക്കുകവെ ആതിഥേയരെ ഞെട്ടിച്ച് കിക് സ്റ്റാര്‍ട്ട് ആദ്യ ഗോള്‍ നേടി. ഗോകുലം കേരളയുടെ പ്രതിരോധ നിരയുടെ പിഴവില്‍ നിന്ന് ലഭിച്ച അവസരം കൃത്യമായി മുതലാക്കിയതോടെ ആദ്യ പകുതിയില്‍ കിക് സ്റ്റാര്‍ട്ട് ഒരു ഗോളിന്റെ ലീഡ് നേടി.
ഏഴാം മിനുട്ടില്‍ ഫിലോയായിരുന്നു കിക്സറ്റാര്‍ട്ടിനായി ഗോള്‍ നേടിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ ഗോകുലം സമ്മര്‍ദത്തിലായി. ആദ്യ പകുതില്‍ തന്നെ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ മലബാറിയന്‍സ് ശക്തമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതോടെ ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ കടവുമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഗോകുലം പരമാവധി ശ്രമിച്ചു. തുടരെ കിക്സ്റ്റാര്‍ട്ടിന്റെ ബോക്സില്‍ പന്തെത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ശ്രമങ്ങളെല്ലാം വിഫലമായി. ഗോകുലത്തിന്റെ ടോപ് സ്‌കോറെര്‍ ഫസീലയെ കൃത്യമായി മാര്‍ക്ക് ചെയ്യുന്നതില്‍ കിക്ക് സ്റ്റാര്‍ട്ട് ഡിഫെന്‍ഡേര്‍സ് വിജയിച്ചു.
മത്സരം പുരോഗമിക്കവെ 51ാം മിനുട്ടില്‍ കിക്സ്റ്റാര്‍ട്ട് രണ്ടാം ഗോളും നടി ഗോകുലത്തെ സമ്മര്‍ദത്തിലാക്കി. 51ാം മിനുട്ടില്‍ കരിഷ്മയുടെ വകയായിരുന്നു രണ്ടാം ഗോള്‍. പിന്നീട് ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഗോകുലം പരമാവധി ശ്രമിച്ചുവെങ്കിലും ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. തുടര്‍ന്ന് തോല്‍വിയോടെ മടങ്ങേണ്ടി വന്നു. ഏപ്രില്‍ 13ന് നിത ഫുട്ബോള്‍ ക്ലബിനെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.
' മത്സരത്തില്‍ മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. തുടക്കത്തിലെ ചില പിഴവുകള്‍ തോല്‍വിയിലേക്ക് നയിച്ചു. കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നുവെങ്കിലും താരങ്ങള്‍ പരമാവധി ശ്രമിച്ചു. തോല്‍വിയില്‍ ദുഖമുണ്ട്. എങ്കിലും പിഴവുകള്‍ തിരുത്തി അടുത്ത മത്സരത്തില്‍ ജയത്തോടെ തിരിച്ചു വരും. ഹോം മത്സരത്തിലെ മൂന്ന് പോയിന്റ് പോയത് വലിയ നഷ്ടം തന്നെയാണ് 'പരിശീലകന്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.
Related News