l o a d i n g

കായികം

സ്വത്വം മറക്കാത്ത കാറ്റലോണിയക്കാരന്‍

മുനീര്‍ വാളക്കുട

Thumbnail

സ്‌പെയിനിലെ കാറ്റലോണിയന്‍ മേഖലയിലെ മാറ്റാരോ എന്ന പട്ടണത്തിലാണ് റോക്കഫോണ്ട എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നുമുള്ള കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും നിറഞ്ഞ് താമസിക്കുന്നിടം എന്നൊരു പ്രത്യേകത കൂടി ഈ പ്രദേശത്തിലുണ്ട്. പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് അവരില്‍ ബഹുഭൂരിഭാഗവും. ബാഴ്‌സലോണയില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരമുള്ള ഈ പ്രദേശം കാറ്റലോണിയന്‍ ജീവിതരീതിയില്‍ തന്നെയാണ് പുലരുന്നത്.

സ്‌പെയിനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്‌സ് ഈ പ്രദേശത്തെ വിളിക്കുന്നത് കുടിയേറി വരുന്ന ദേശവിരുദ്ധരുടെ ഇടം എന്നാണ്. ആ റോക്ക ഫോണ്ടയില്‍ നിന്നാണ് ആധുനിക ഫുട്‌ബോളിന്റെ രക്തനക്ഷത്രം ലാമിന്‍ യമാല്‍ കടന്നുവരുന്നത്. 2007 ജൂലൈയിലാണ് മൊറോക്കന്‍ വംശജനായ മുനീര്‍ നൗസറിയുടെയും ഇക്ക്വറ്റൊറിയന്‍ ഗിനിയ വംശജയായ ഷയില എബാനയുടെയും പുത്രനായി ലാമിന്‍ യമാല്‍ പിറന്നുവീഴുന്നത്. കെട്ടിടങ്ങളില്‍ ചിത്രങ്ങള്‍ വരച്ച് ജീവിതം പുലര്‍ന്നിരുന്ന മുനീര്‍ നൗസറിയും ഷയിലയും സാമ്പത്തികമായി ഏറെ ക്ലേശങ്ങള്‍ അനുഭവിച്ചിരുന്നു. ആ സമയത്ത് അവരെ നിരുപാധികം സഹായിച്ച ലാമിന്‍, യമാല്‍ എന്നീ രണ്ട് വ്യക്തികളോടുള്ള ബഹുമാനസൂചകമായിട്ടാണ് ആ ദമ്പതികള്‍ തങ്ങളുടെ മകനിലേക്ക് ആ പേരുകള്‍ ചേര്‍ത്തുവച്ചത്.

മകന് മൂന്നു വയസ്സ് എത്തിയപ്പോള്‍ ആ ദമ്പതികള്‍ വേര്‍പിരിഞ്ഞു. എങ്കിലും മകന്റെ വിജയത്തിനായി അവര്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്തു. പിന്നീട് ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെ ലാമിന്‍ യമാല്‍ ഒരു അത്ഭുത പ്രതിഭാസമായി വളര്‍ന്നു. ഇന്ന് ബാഴ്‌സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും അഭിവാജ്യ ഘടകമാണ് പൊന്നും വിലയുള്ള ഈ യുവതാരം. ക്ലബ്ബിനായാലും രാജ്യത്തിനായാലും ഗോളുകള്‍ നേടിയ ശേഷമുള്ള ഈ 17 കാരന്റെ ഗോള്‍ സെലിബ്രേഷന് ഒരുപാട് മാനങ്ങളുണ്ട്. ഇരു കൈകളിലുമായി അടയാളപ്പെടുത്തുന്ന ആ സംഖ്യ ലാമിന്‍ യമാല്‍ വളര്‍ന്ന റോക്കഫോണ്ടയുടെ പോസ്റ്റല്‍ കോഡായ 08304-ന്റെ അവസാനത്തെ മൂന്ന് സംഖ്യകളാണ്.

ഇന്ന് ലോകത്താകമാനം ആരാധകരുണ്ടെങ്കിലും ജീവിതനിലവാരം ഉയര്‍ന്നെങ്കിലും താന്‍ വളര്‍ന്ന പ്രദേശത്തെയും അവിടുത്തെ മനുഷ്യരെയും യമാല്‍ ഒരിക്കലും മറന്നില്ല. കുടിയേറ്റക്കാരും സാധാരണക്കാരായ തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തെ ലാമിന്‍ യമാല്‍ എപ്പോഴും ഓര്‍ക്കുന്നുണ്ട്. തന്റെ വേരുകളില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ആഹ്ലാദ സമയങ്ങളില്‍ താന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തിന്റെ പോസ്റ്റല്‍ കോഡിന്റെ ഭാഗമായ 304 പ്രദര്‍ശിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം വൈകാരികമായി തന്നെ പറയാറുണ്ട്. കൈകള്‍ കുറുകെ വെച്ച് യുവതാരം കാണിക്കുന്ന ഗോള്‍ ആഘോഷത്തില്‍ സ്പാനിഷ് ജനതക്കൊപ്പം സ്‌പെയിനിലെ കുടിയേറ്റ സമൂഹവും അതിയായ സന്തോഷത്തിലാണ്.

-മുനീര്‍ വാളക്കുട

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025