l o a d i n g

സർഗ്ഗവീഥി

പെരുന്നാള്‍ 'പെരും നാള്‍' ആവുന്നത്

റസിയ പയ്യോളി

Thumbnail

പരിശുദ്ധ റമദാന്‍ വിട പറഞ്ഞിരിക്കുന്നു. എങ്ങും തക്ബീറിന്റെ ഈരടികള്‍. റമദാനിന്റെ സുഗന്ധി പൂക്കളും അപ്രത്യക്ഷമായി. നല്ല മനുഷ്യനാവാനുള്ള പരിശ്രമമാണ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പരിശുദ്ധ റമദാന്‍. ഒരു മാസത്തെ കടുത്ത തപസ്യയിലൂടെ സമൂഹത്തിന്റെ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാളിയാകാന്‍ കഴിയുകയുമാണ് വ്രതത്തിലൂടെ ഒരു മനുഷ്യന്‍ ചെയ്യേണ്ടത് എന്ന വലിയ ഓര്‍മ്മപ്പെടുത്തലാണ് റമദാന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

ഏതൊരു മനുഷ്യനും ജീവിക്കേണ്ടത് സമൂഹത്തിന് വേണ്ടിയാണല്ലൊ. തിരു നബി അരുളി, അത് വലിയൊരു ഉത്തരവാദിത്വമാണ്. അല്ലെങ്കില്‍ തന്നെ നമ്മുടെ സമൂഹം പലതരം കലുഷിത അന്തരീക്ഷത്തിലൂടെയാണ് കടന്ന് പോകുന്നത്. സഹജീവി സ്‌നേഹം ഇല്ലാതായി കൈയറപ്പില്ലാതെ ഒരു മനുഷ്യനെ കാരണമായും കാരണ'മില്ലാതെയും നിഷ്പ്രയാസം കൊല്ലാന്‍ കഴിയുന്ന അതിക്രൂരനാണ് ഇന്നത്തെ തലമുറ. കൊല മാത്രമല്ല പലതരത്തിലുള്ള അക്രമങ്ങള്‍ കൊണ്ട് നാട് കുട്ടിച്ചോറാണ്. വ്രതത്തിലൂടെ ആര്‍ജിച്ചെടുക്കുന്ന പരിശുദ്ധികൊണ്ട് മലീമസമായസമൂഹത്തെ സംസ്‌കരിക്കാന്‍ ഒരു വിശ്വാസിയ്ക്ക് കഴിയണം. റമദാന്‍ ലക്ഷ്യമിടുന്നതും അത് തന്നെയാണ്.

സത്യസന്ധമായി വ്രതം അനൃഷ്ഠിച്ച് അതിലൂടെ ആത്മീയ ജീവിതത്തിന്റെ മൂല്യം ബോധ്യപ്പെടുത്തി സമൂഹത്തില്‍ നടമാടുന്ന അരാജകത്വങ്ങളെ തടയാന്‍
ഒരു സത്യവിശ്വാസിക്ക് കഴിയണം. ഫര്‍ളാക്കപ്പെട്ടതും സുന്നത്തായതുമായ കര്‍മ്മങ്ങള്‍ ചെയ്ത് സമൂഹത്തിലെ പ്രയാസങ്ങള്‍ കൊണ്ട് ബുദ്ധമുട്ടുന്ന, എത്തിപ്പെടാന്‍ കഴിയുന്ന എല്ലാ മനുഷ്യരിലേക്കും കടന്നുചെല്ലാനുള്ള സന്മനസ് ശ്രദ്ധയോടെ നമ്മള്‍ കാണിക്കണം. കുടുംബത്തിനുമപ്പുറം സമൂഹത്തിനു വേണ്ടിയും ജീവിക്കുന്ന മനുഷ്യനാണ് ഏറ്റവും ശ്രേഷ്ഠന്‍. സാമൂഹിക ഇടപ്പെടലുകളില്‍ വാക്കും പ്രവര്‍ത്തികളും ഏറെ സൂക്ഷിച്ചു കൊണ്ടാവണം. കര്‍മ്മശുദ്ധിക്കായ് സൂക്ഷ്മത പാലിക്കുകയാണല്ലൊ ഇസ്ലാമിക അധ്യാപനം തന്നെ. സഹജീവികള്‍ക്ക് വേണ്ടി മാതൃകാപരമായ ജീവിതം നയിക്കുന്നത് ലഹരിയുടെ ആലസ്യത്തിലായ പുതുതലമുറ കണ്ട് പഠിക്കണം. മാറ്റങ്ങള്‍ വരാനുള്ള സാധ്യതകളാണതൊക്കെ !

സഹജീവികളുമായുള്ള അതുവരെയുള്ള സ്‌നേഹ ബദ്ധങ്ങളുടെ ഊഷ്മളത വല്ലാതെ തീവ്രമാകുന്ന പവിത്രമായ മാസമാണല്ലൊ പരിശുദ്ധറമദാന്‍. ഒന്നിച്ചിരുന്നുള്ള നോമ്പ്തുറയും പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഓട്ടപ്പാച്ചിലും അത്രയേറെ ഹൃദ്യമായ കാഴ്ച്ചയാണ് ചുറ്റിലും കാണാന്‍ കഴിയുക.11 മാസം തിരക്ക് പിടിച്ചോടിയ മനുഷ്യന്‍ ഒരുമാസം മുഴുവനും കൂട്ടം കൂടിയിരിക്കുന്നത് റമദാനില്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നാണ്. അത്രമേല്‍ മുഗ്ധമാണ് റമദാന്‍ വൈബ്.

എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചിരുന്ന് നോമ്പ് തുറക്കുന്ന കാഴ്ച്ച എത്ര സുന്ദരം. കര്‍ശന നിലപാടുള്ള മനുഷ്യനും ചിന്തയിലും പ്രവര്‍ത്തിയിലും കാണിക്കുന്ന സ്‌നേഹവും കരുണയും മിതത്വവും ഒക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. റമദാന്‍ സന്ദേശങ്ങള്‍ മനുഷ്യന് നല്‍കുന്ന പാഠങ്ങളാണതൊക്കെ. പള്ളികളില്‍ തക്ബീര്‍ ധ്വനി മുഴങ്ങുമ്പോള്‍ ഏതൊരു വിശ്വാസിയും അങ്ങനെയങ്ങ് മാറുകയാണ്. അതിന്റെ സൂചനകള്‍ അന്തരീക്ഷത്തിലും കാണാന്‍ കഴിയും.

വാക്കുകള്‍ ചുരുക്കിയാല്‍ റമദാന്‍ നോമ്പ് സമൂഹത്തിലെ മനുഷ്യരെ ആകെ മൊത്തം ചേര്‍ത്ത് പിടിച്ച് ഒരു നല്ല സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. എടുത്ത് പറഞ്ഞാല്‍ കൊടും വേനലിലെ വ്രതം അതൊരു അതിജീവനമായിരുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംബങ്ങളില്‍ നാലാമത്തേതായ അള്ളാഹു ഏറ്റവും പവിത്രമാക്കിയ മാസം കൂടിയാണ് റമദാന്‍. ക്ഷമയുടെ മാസം /പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച മാസം / ചെയ്ത് പോയ പാപങ്ങളൊക്കെയും കഴുകിക്കളയാനും സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ട് കര്‍മ്മ മണ്ഡലം അത്രമേല്‍ ശോഭനമാക്കാനും പറ്റിയ ഉത്തമമായ മാസം ഒക്കെയാണ് പരിശുദ്ധ റമദാന്‍. അങ്ങനെ പലവിധ സവിശേഷതകളുമുണ്ട് റമദാന്‍ മാസത്തിന്.

കഴിഞ്ഞ ഒരു മാസ കാലത്തിലെ പുണ്യങ്ങളുടെയും ത്യാഗനിര്‍ഭരമായ ആത്മീയ അനുഷ്ഠാനങ്ങളുടെയും അതിദുര്‍ഘടമായ വഴികള്‍ താണ്ടി കടന്ന് കൊണ്ട് സത്യവിശ്വാസികള്‍ വിജയത്തോടു കൂടി അള്ളാഹുവിന്റെ മഹത്വത്തെ ഉദ്‌ഘോഷിക്കുന്ന ദിവസമാണ് ഈദുല്‍ ഫിത് ര്‍. ഒരു മാസക്കാലത്തെ ഉപവാസ ജീവിതം നല്‍കിയ ത്വഖ്‌വ കൊണ്ട് തങ്ങളുടെ മാനസ സരോവരം തഴുകി തലോടിയാണ് റമദാന്‍ കടന്നുപോയത്. അങ്ങനെ സ്വാര്‍ത്ഥതകളുടെയും അഹം ബോധങ്ങളുടെയും പൈശാചിക പ്രലോഭനങ്ങളെ കുടഞ്ഞെറിഞ്ഞ് കൊണ്ട് പെരുന്നാള്‍ ആഘോഷത്തിനായി ഓരോ സത്യവിശ്വാസിയും മുസല്ലയിലേക്ക് നട
ന്നു പോകുന്ന സുന്ദരമായ നിമിഷങ്ങള്‍ കാണുകയാണ് നാമിന്ന്.

ഹൃദയാന്തരാളങ്ങളില്‍ നിന്ന് നിര്‍ഗളിക്കുന്ന അള്ളാഹു വിളികള്‍ എങ്ങും മുഴങ്ങുകയായി, കഴിഞ്ഞ ഒരു മാസക്കാലം സ്രഷ്ടാവിന്റെ മഹത്വത്തെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഓരോ സത്യവിശ്വാസിയും. തന്റെ വാക്കുകളില്‍ പ്രവര്‍ത്തികളില്‍ എല്ലാത്തിലും മിതത്വവും സൂക്ഷ്മതയും പാലിച്ച് കഴിഞ്ഞ് കൂടുകയായിരുന്നു അവര്‍. അതിന്റെ ആത്മ സംതൃപ്തിയില്‍ പുളകം കൊള്ളുന്ന ദിവസമാണ് പെരുന്നാള്‍ ദിനം എന്ന് തെല്ലഹങ്കാരത്തോടെ തന്നെ പറയാതെ
വയ്യ. മേലെ പൊന്നമ്പിളിതെളിയുമ്പോള്‍ പള്ളികളില്‍ തക്ബീര്‍ ധ്വനികളുടെ ഈരടികള്‍ ഉയരുകയായി. പുത്തന്‍ ലിബാസുകളണിഞ്ഞ് വിശ്വാസികള്‍ കൂട്ടം കൂട്ടമായി പെരുന്നാള്‍ നമസ്‌കാര ത്തിനായി പള്ളികളിലേക്ക് പോകുന്ന കാഴ്ച്ച തന്നെ എത്ര മനോഹരം. വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടു വീഴ്ച്ചയുടെയും നിലാവെളിച്ചം മനസിലേക്കാവാഹിച്ച് നോമ്പുകാരന്‍ നേടിയെടുത്ത ഉണര്‍വ്വിന്റെയും ക്ഷമയുടെയും നന്മയുടെയും ഒരു പുതുപുലരിയാണ് യഥാര്‍ത്ഥത്തില്‍ ശവ്വാലില്‍ പിറവിയെടുക്കുന്നത്. ഒരു മാസക്കാലത്തെ വ്രതസമാപ്തിയുടെ വിജയാഘോഷം എന്ന് ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നു
പെരുന്നാളിന്റെ കാര്യമായ ആരാധന പെരുന്നാള്‍ നമസ്‌കാരവും ഫിത്ര്‍ സക്കാത്തുമാണ്. ഇത് നിര്‍ബന്ധമായും നിര്‍വ്വഹിക്കണം. അപ്പോഴാണ് വ്രതം
അതിന്റെ നിഷ്‌കളങ്കതയോടെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്.

ഒരു മാസക്കാലം പകല്‍നേരം പട്ടിണി കിടന്ന് വിശപ്പിന്റെ ആരോഗ്യത്തിന്റെ വിലയറിഞ്ഞവര്‍, രക്ഷിതാവിന് വേണ്ടി ഉപവാസം അനുഷ്ഠിച്ചവര്‍ പള്ളികളില്‍ സൃഷ്ടാവിനെ വാഴ്ത്തി ഖുതുബകള്‍ ഉയരുമ്പോള്‍ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് പ്രായോഗികതയുടെ പൂര്‍ണത നല്‍കി ഒരു മാസം നീണ്ട് നില്‍ക്കുന്ന ഒരു ദൈവീക പരിശീലനത്തിന് വിധേയമാകുകയായിരുന്നു വാസ്തവത്തില്‍ വിശ്വാസി സമൂഹം. ഭൗതികതയുടെ സൗകര്യങ്ങളില്‍ ധാര്‍മ്മിക മൂല്യങ്ങളും ദൈവിക അധ്യാപനങ്ങളും മറന്ന് പോകാനിടയുള്ള മനുഷ്യനെ വിശപ്പും ദാഹവും അനുഭവിപ്പിച്ചു കൊണ്ട് പൈശാചിക പ്രേരണയുടെ വഴിയില്‍ തന്റെ സഹജീവികളുമായി അടുക്കാനും ഉള്ളത് അവരുമായി പങ്ക് വെക്കാനും മനുഷ്യനെ ഓര്‍മ്മിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന താന്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചത് അഗദികള്‍ക്കും അശരണര്‍ക്കും അവകാശമുണ്ടെന്നുള്ള ഇസ്ലാമിക പാഠം ലോക മുസ്ലിംകള്‍ ഭംഗിയായി അനുസരിക്കുന്ന മാസം കൂടിയാണിത്. അങ്ങനെ പവിത്രമായ ആരാധനയിലൂടെ സ്‌നേഹത്തിന്റേയും ധാര്‍മ്മികതയുടേയും ഒരു ലോകം സൃഷ്ടിച്ചെടുക്കണമെന്ന് ഇസ്ലാം ശക്തമായി പറയുന്നു. റമദാനിലെ എല്ലാ ദിവസവും ദൈവകൃപ, നരകമോചനം എന്നിവ ഉണ്ടെന്നതിലാണ് കൂടുതല്‍ പ്രാമുഖ്യം. അവസാന പത്തിലെ ശ്രേഷ്ഠത വളരേയേറെയാണ്. കഴിഞ്ഞ കാലങ്ങളിലെ എല്ലാ പോരായ്മകളും പരിഹരിച്ച് വിശുദ്ധിയുള്ള നല്ല മനുഷ്യനായി മാറണം ഓരോരുത്തരും.

റബ്ബിന്റെ നോട്ടം റഹ്‌മത്തിന്‍ മാസം, കൂട്ടുകുടുംബങ്ങള്‍ ഒന്നിക്കുന്ന മാസം, ഒരുമയാണ് പെരുന്നാള്‍. അങ്ങനെ പല സവിശേഷതകളും കൊണ്ട് ധന്യമാണ് റമദാന്‍. റമദാനിന്റെ മഹത്വം അതിന്റെ പരിശുദ്ധിയോടെ അത്രയും ഉള്‍കൊണ്ട ഒരു മനുഷ്യന്‍ തിന്മകളില്‍ നിന്ന് പരമാവധി അകന്ന് നില്‍ക്കാന്‍ തുടര്‍ന്നും ശ്രമിക്കും. വിധിവിലക്കുകള്‍ പരമാവധി അനുസരിക്കുന്ന നന്ദിയുള്ള മനസിന്റെ ഉടമയാകുക എന്ന വലിയ സന്ദേശം കൂടി റമദാന്‍ നല്‍കുന്നുണ്ട്. ആത്മീയത അതിന്റെ പവിത്രതയോടെ നിലനിര്‍ത്താന്‍ റമദാന്‍ കൊണ്ട് ഒരു നല്ല വിശ്വാസിയ്ക്ക് കഴിയും. അതിനായി പാപബോധത്തില്‍ നിന്ന് രക്ഷനേടാന്‍ പിടയുന്ന ഹൃദയാവസ്ഥ ഉണ്ടാവണം. നിരന്തരം പാപത്തെ കുറിച്ച് ആലോചിക്കുകയും സ്വയം വിചാരണ ചെയ്യുകയും ചെയ്യുന്ന ഹൃദയാവസ്ഥയെ ഖുര്‍ആന്‍ പ്രത്യേകം പ്രശംസിക്കുന്നു.

ആത്മ വിശുദ്ധിയ്ക്ക് ഹൃദയമാണ് പ്രരിഷേധിക്കേണ്ടത്. ഏതൊരു വിശ്വാസിക്കും കണ്ണീര്‍ തീര്‍ത്ഥത്തില്‍ പാപങ്ങളെ ശുദ്ധീകരിക്കാനാകും പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നവന്റെ ഹൃദയം പ്രകാശമാനമാകണം. അത് വ്യക്തിത്വവികാസത്തിനും കരുത്തിനും കാരണമാകും എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഹൃദയത്തെ തരളിതവും കരുണാര്‍ദ്രവുമാക്കി മാറ്റുന്നതിനാണ് അള്ളാഹു പാപമോചനം നേടാന്‍ ആവശ്യപ്പെടുന്നത്. അതിലൂടെ കിട്ടുന്ന ശാന്തത അത്ഭുതമാണ്. സംപ്രീതമായ ആത്മാവ് എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ആന്തരിക ശോഭയാണ് നമുക്കാവശ്യം. മനുഷ്യന്റെ ഹൃദയ ശുദ്ധീകരണം നടത്തുക എന്ന വലിയ ലക്ഷ്യമാണ് ഖുര്‍ആനിന്നുള്ളത്. അങ്ങനെ കരുണാര്‍ദ്രവും അപൂര്‍വ്വ ശാന്തതയാല്‍ ഭദ്രവുമായ മനസിനുടമയാകാന്‍ നമുക്കായാല്‍ ഈ വിശുദ്ധമാസത്തിലൂടെ നരക മോചനം ഉറപ്പ്.

ഒരു വ്യക്തി തനിയ്ക്ക് വേണ്ടിയും താന്‍ ചിലവിന് കൊടുക്കാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ടിയും ഫിത്ര്‍ സക്കാത്ത് കൊടുക്കണം. ത്വഖ്‌വയുടെ ത്യാഗത്തിന്റെ ഉജ്ജ്വലമായ ജീവിത സന്ദേശമായി ചെറിയ പെരുന്നാള്‍ നമുക്ക് മുന്നില്‍ നക്ഷത്ര പ്രശോഭിതമായി നില്‍ക്കുമ്പോള്‍ പെരുന്നാള്‍ നല്‍കുന്ന മറ്റ് ചില സന്ദേശങ്ങള്‍ കൂടി പറയാനാഗ്രഹിക്കുകയാണ്. പെരുന്നാള്‍ എന്ന വാക്കിന്നര്‍ത്ഥം തന്നെ ഹൃദയവുമായി ബന്ധപ്പെട്ട് തന്നെയാണ് പറയുന്നത്. ഹൃദയം വലുതാക്കുക സഹജീവി സ്‌നേഹം വര്‍ധിപ്പിക്കുക, തെളിച്ച് പറഞ്ഞാല്‍ പെരുന്നാളിന് സാമ്പത്തികമായി വിഷമിക്കുന്നവര്‍ ആരും ഉണ്ടാകരുത്. ശത്രുതാ മനോഭാവം ആരോടെങ്കിലും
വെച്ച് പുലര്‍ത്തുന്നുണ്ടെങ്കില്‍ പെരുന്നാള്‍ ദിവസം എല്ലാം മറന്ന് കെട്ടിപിടിച്ച് ആശംസകളറിയിക്കുന്നതോടെ എല്ലാം മറക്കുക. ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍
കഴിയുമ്പോഴാണ് പെരുന്നാള്‍ പെരും നാളാവുന്നത്. സ്വന്തത്തിലേക്ക് മാത്രം ചുരുങ്ങാതെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍വ്വോപരി പൊതു സമൂഹത്തോടൊപ്പവും പെരുന്നാള്‍ ആഘോഷിക്കുക മറ്റുള്ളവര്‍ക്കും. സംതൃപ്തമായ ജീവിതം നല്‍കാന്‍ പെരുന്നാള്‍ സന്ദേശത്തിലൂടെ നമുക്ക് കഴിയണം.

-റസിയ പയ്യോളി

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025