കോഴിക്കോട്: സ്വന്തം തട്ടകത്തില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരളക്ക് ടൈറ്റില്‍ റേസിലേക്കുള്ള നിര്‍ണായക ജയം. എതിരില്ലാത്ത ഒരു ഗോളിന് ശ്രീനിധി ഡക്കാനെയാണ് മലബാറിയന്‍സ് വീഴ്ത്തിയത്. ജയം ആഗ്രഹിച്ചിറങ്ങിയ ഗോകുലം മികച്ച പ്രകടനമാണ് കായ്ച്ചവച്ചത്. മത്സരത്തിന്റെ 15 മിനുട്ടില്‍ താബിസോ ബ്രൗണായിരുന്നു വിജയഗോള്‍ നേടിയത്.
ഇതോടെ തുടര്‍ച്ചയായ നാലാം മത്സരത്തിലും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ താരത്തിന് കഴിഞ്ഞു. അവസാന ജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്നലെ ഗോകുലം ഇറങ്ങിയത്. പതിയെ ആണ് തുടങ്ങിയതെങ്കിലും പിന്നീട് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച് എതിരാകളെ സമ്മര്‍ദത്തിലാക്കി. ഒടുവില്‍ 15 ാം മിനുട്ടില്‍ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. മികച്ച മുന്നേറ്റത്തിനൊടുവില്‍ താബിസോ ശ്രീനിധി വല കുലുക്കി ഗോകുലത്തിന് ലീഡ് സമ്മാനിച്ചു. സ്‌കോര്‍ 1 - 0. ഒരു ഗോള്‍ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച ഗോകുലം പിന്നീട് ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ പുതിയ ഊര്‍ജവുമായി ഗോകുലം തിരിച്ചെത്തി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല. ജയിച്ചതോടെ 21 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുള്ള ഗോകുലം പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രതെര്‍സിന് 21 മത്സരങ്ങളില്‍ നിന്ന് 39'പോയിന്റ് ആണുള്ളത്, ഏപ്രില്‍ 4 നുഡെംപ്പോ എസ്‌സിക്ക് എതിരെ സ്വന്തം ഗ്രൗണ്ടിലാണ് ഗോകുലത്തിന്റെ ലീഗിലെ ശേഷിക്കുന്ന മത്സരം. അതില്‍ ജയിക്കുകയും ചര്‍ച്ചിലിന്റെ റിയല്‍ കാശ്മീരുമായുള്ള മത്സരത്തില്‍ ചര്‍ച്ചില്‍ പരാജയപ്പെടുകയും ചെയ്താല്‍ ഗോകുലത്തിന് ചാംപ്യന്‍ഷിപ് നേടാനായേക്കും.
Related News