രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ വച്ച് മുന്‍ ചീഫ് സെക്രട്ടറി വേണു സാറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത് നിങ്ങളെല്ലാവരും ഓര്‍ക്കുന്നുണ്ടാവും.
ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി തിരുവനന്തപുരത്തുള്ള ചീഫ് സെക്രട്ടറിയുടെ ഗവണ്‍മെന്റ് വസതിയില്‍ എത്തിയ്യ സമയത്ത് വേണു സാറിന്റെയും ചീഫ് സെക്രട്ടറി ശാരദ മേടത്തിന്റെയും ഉറ്റ സുഹൃത്തായ ഡോക്ടര്‍ എം കെ മുനീര്‍ സാഹിബിന്റ കൂടെ ഗണ്‍മാന്‍ മുഹമ്മദ്ക്കയും ഞാനും അവര്‍ താമസിക്കുന്ന വസതിയില്‍ പോയത് ഇപ്പോഴും ഓര്‍മ്മയായി മനസ്സിലുണ്ട്.
രാത്രി കുറച്ചു വൈകിയാണ് അവിടെ എത്തുന്നത്. വേണു സാറേ കാണാന്‍ മുനീര്‍ സാഹിബ് അകത്തേക്ക് കയറി. ചീഫ് സെക്രട്ടറിയുടെ വസതി ആയതിനാല്‍ മുഹമ്മദ്ക്കയും ഞാനും ഒന്നു മടിച്ചു പുറത്ത് നിന്നു.
അപ്പോഴാണ് ചീഫ് സെക്രട്ടറി ശാരദ മേടം പുറത്തേക്ക് വന്ന് പുഞ്ചിരിച്ചുകൊണ്ട് എന്താണ് മക്കളെ പുറത്തുനില്‍ക്കുന്നത് കയറിയിരിക്ക് എന്നുള്ള ആ കരുതലിന്റെയും സ്‌നേഹത്തിന്റെയും ശബ്ദം കേട്ടത്.
ശാരദ മേടവും മകളും അന്ന് ഞങ്ങള്‍ക്ക് നല്‍കിയ ആദിത്യ മര്യാദയില്‍ ഉണ്ടായിരുന്നു അവരുടെ മനസ്സിന്റെ വെളിച്ചവും നന്മയും അത് ആ രാത്രിയിലെ കറുത്ത ഇരുട്ടിനെ പോലും മറികടന്ന് വെളിച്ചം നല്‍കുന്നതായിരുന്നു.
അന്ന് അവരുടെ നിറം എന്താണെന്ന് മനസ്സില്‍ പോലും ചിന്തിച്ചില്ല എന്നതാണ് സത്യം.
ഉയര്‍ന്ന പദവിയില്‍ ഇരിക്കുമ്പോഴും നിഷ്‌കളങ്കമായ ആ ചിരിയിലും ഞങ്ങളോടുള്ള ആ സ്‌നേഹ സംസാരത്തിലും ഉണ്ടായിരുന്നു ആ വ്യക്തിയുടെയും കുടുംബത്തിന്റെയും നന്മയുടെ വെളിച്ചം.
ഏറെ വൈകി അവരുടെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് മുനീര്‍ സാഹിബിനെ യാത്രയാക്കാന്‍ കാറിന്റെ അരികില്‍ വരെ വന്നതും
സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിക്കരുത് എന്ന് എന്നോട് പറഞ്ഞതും ഒക്കെ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.
ഫോട്ടോ: ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഭര്‍ത്താവ് മുന്‍ ചീഫ് സെക്രട്ടറി വേണുവും. വലത്ത്: ലേഖകന്‍ അര്‍ഷക്ക് കേരള
-അര്‍ഷക്ക് കേരള
Related News