l o a d i n g

ബിസിനസ്

ഇറാം പവര്‍ ഇലക്ട്രോണിക്സ് കമ്പനിയും, കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റിയും കൈകോര്‍ക്കുന്നു; ചരിത്ര നേട്ടമെന്ന് ഇറാം സി.എം.ഡി ഡോ: സിദ്ദീഖ് അഹമ്മദ്

Thumbnail

ദമ്മാം: കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റി(എഞ്ചിനീയറിംഗ് കോളേജ്)യും ഇറാം പവര്‍ ഇലക്ട്രോണിക്സ് കമ്പനിയും തമ്മില്‍ ദീര്‍ഘകാല സഹകരണ ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ അല്‍-അഹ്സ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ തലാല്‍, കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ: മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ ഒഹാലി, ഇറാം ഹോള്‍ഡിംഗ്‌സിനെ പ്രതിനിധീകരിച്ച് സി.എം.ഡി ഡോ: സിദ്ദീഖ് അഹമ്മദ്, ഇറാം ഇലക്ട്രോണിക് ഡയറക്ടര്‍ സത്താം അല്‍ ഉമൈരി എന്നിവരാണ് ഒപ്പുവെച്ചത്. ഇന്ത്യന്‍ മാനേജ്മെന്റ് കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരവും മികച്ച അംഗീകാരവുമാണ് ഈ സഹകരണ കരാറെന്ന് ധാരണാപത്രം ഏറ്റുവാങ്ങി ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

സൗദിയുടെ വിദ്യാഭ്യാസ വളര്‍ച്ചക്ക് ഏറ്റവും അധികം സംഭാവന അര്‍പ്പിച്ച യൂണിവേഴ്സിറ്റിയാണ് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയില്‍ സ്ഥാപിതമായ കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റി. കേവലം 170 വിദ്യാര്‍ത്ഥികളും, 45 ഫാക്കല്‍റ്റികളുമായി ആരംഭിച്ച യൂണിവേഴ്സിറ്റിയില്‍ വിവിധ വിഭാഗങ്ങളിലായി 2024 ല്‍ പ്രവേശനം നേടിയത് 45,118 വിദ്യാര്‍ത്ഥികളാണ്. ഫാക്കല്‍റ്റികളുടെ എണ്ണം 2,200 ആയി വര്‍ധിച്ചു. 650 ഓളം പേറ്റന്റുകളാണ് ഇതിനകം യൂണിവേഴ്സിറ്റി സ്വന്തമാക്കിയിട്ടുണ്ട്. ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ച യൂണിവേഴ്സിറ്റിയുമായി സഹകരിക്കാനാണ് ഇറാം പവര്‍ ഇലക്ട്രോണിക്സിന് അവസരം ലഭിച്ചത് എന്നതാണ് ഈ കരാറിന്റെ ഏറ്റവും വലിയ പ്രാധാന്യം. വിവിധ മേഖലകളില്‍ സ്വന്തം വ്യവസ്ഥകള്‍ക്കും ലഭ്യമായ വിഭവങ്ങള്‍ക്കും അനുസൃതമായി, ഇരു കക്ഷികളും സംയുക്തമായി സഹകരിക്കുന്നതിന് ധാരണാപത്രം വഴിയൊരുക്കുന്നു.

ഇറാം പവര്‍ ഇലക്ട്രിക് കമ്പനിയില്‍ ലഭ്യമായ സാങ്കേതിക, മാനുഷിക വിഭവങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ പ്രോജക്ടുകള്‍ക്കായി ഉപയോഗിക്കുന്നതിന് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവസരങ്ങള്‍ നല്‍കും. അതോടൊപ്പം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും പരിശീലനം നല്‍കുന്നതിനും കമ്പനി മുന്നോട്ട് വരും. പ്രദര്‍ശനങ്ങള്‍, പരിപാടികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയില്‍ പരസ്പരം സഹകരിക്കും. അതോടൊപ്പം വ്യവസായം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിന് നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്ര പഠന സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങി മറ്റ് നിരവധി മേഖലകളിലും കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റിയും ഇറാം പവര്‍ ഇലക്ട്രോണിക്സ് കമ്പനിയും പരസ്പരം സഹകരിക്കും. മുന്‍കാലങ്ങളിലും വിവിധ സൗദി യൂണിവേഴ്സിറ്റികളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്് വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള അവസരം ഇറാം പവര്‍ ഇലക്ട്രോണിക്സ് കമ്പനിക്ക്ലഭിച്ചിരുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025