കൊച്ചി: പ്രകൃതി ദുരന്തങ്ങളോടും ഹിംസ്രജന്തുക്കളോടും പൊരുതി മണ്ണില്‍ അതിജീവനത്തിന്റെ നാമ്പുകള്‍ മുളപ്പിക്കാനിറങ്ങി കുടിയിറക്കില്‍ തോറ്റുപോയ ഒരു ജനതയുടെ കഥ പറയുന്ന 'തോറ്റവരുടെ യുദ്ധങ്ങള്‍' എന്ന നാടകം തോപ്പുംപടിയില്‍ അരങ്ങിലേറുന്നു. ലോക നാടക ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 29ന് ശനിയാഴ്ച തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി 7-30 നാണ് നാടകം അവതരിപ്പിക്കുന്നത്.
നാടക് കൊച്ചി മേഖല കമ്മിറ്റിയാണ് സംഘാടകര്‍. 2023 ലെ സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടക പ്രോത്സാഹന പദ്ധതിയില്‍ നിര്‍മ്മിക്കപ്പെട്ട ഡോക്യു- ഫിക്ഷന്‍ നാടകവാതരണം ദര്‍ശന കട്ടപ്പനയുടേതാണ്. ഇ.ജെ. ജോസഫ് രചനയും നരിപ്പറ്റ രാജു സംവിധാനവും നിര്‍വഹിച്ച നാടകം സമകാലിക സാമൂഹിക പ്രശ്‌നങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
Related News