കൊച്ചി: പ്രമുഖ വിസ സര്‍വീസിംഗ്, കോണ്‍സുലാര്‍ സേവന സ്ഥാപനമായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സ്പെയിനിലെ മാഡ്രിഡ്, ബാഴ്സലോണ, തെനരിഫെ നഗരങ്ങളില്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ തുറന്നു. സ്പെയിനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും ഇതര നാട്ടുകാര്‍ക്കും സേവനം എളുപ്പമാക്കുന്ന ഈ ഓഫീസുകള്‍ ലോക നിലവാരത്തിലുള്ള കോണ്‍സുലര്‍ സേവനം ഉറപ്പാക്കുന്നതിനുള്ള ബിഎല്‍എസിന്റെ സുപ്രധാന ചുവടു വെയ്പാണ്.
പാസ്പോര്‍ട് സേവനങ്ങള്‍, ഒസിഐ കാര്‍ഡുകള്‍, വിസ അപേക്ഷകള്‍ തുടങ്ങിയ വിവിധ കോണ്‍സുലര്‍ സേവനങ്ങള്‍ ഈ ഓഫീസുകളില്‍ ലഭിക്കും. ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വെരിഫിക്കേഷന്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, ഇന്ത്യന്‍ പൗരത്വം നിരാകരിക്കുന്ന സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍ എന്നിവയും ലഭ്യമാണ്.
വിശ്വാസവും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട് രാജ്യങ്ങള്‍ക്കിടയില്‍ മികച്ച സേവനം ഉറപ്പുവരുത്തുകയാണ് കമ്പനിയുടെ ദൗത്യമെന്ന്് ബിഎല്‍സ് ഇന്റര്‍നാഷണല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശിഖര്‍ അഗര്‍വാള്‍ പറഞ്ഞു.
Related News