ദോഹ:അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായ സൗഹൃദ മത്സരത്തില്‍ തായ്ലണ്ടിനെതിരെ ഖത്തറിന് ജയം. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ തായ്‌ലന്‍ഡിനെ 2-1ന് തോല്‍പിച്ചാണ് ഖത്തര്‍ ജേതാക്കളായത്. എട്ടാം മിനിറ്റില്‍ തായ്‌ലന്‍ഡ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ ഖത്തര്‍ മുന്നേറ്റം കുറിക്കുകയായിരുന്നു..
54ാംമിനിറ്റില്‍ തായ്‌ലന്‍ഡ് പ്രതിരോധ താരത്തില്‍നിന്നും പിറന്ന സെല്‍ഫ് ഗോളായിരുന്നു ഖത്തറിനെ ഒപ്പമെത്തിച്ചത്. രണ്ടു മിനിറ്റിനകം വിജയ ഗോളും പിറന്നു. 56ാം മിനിറ്റില്‍ റാഷിദ് അല്‍ അബ്ദുല്ലയാണ് സ്‌കോര്‍ ചെയ്തത്.
മലയാളി താരം തഹ്‌സിന്‍ മുഹമ്മദും മധ്യനിരയില്‍ ശ്രദ്ധേയ നീക്കങ്ങളുമായി ഖത്തറിന് കരുത്തായി. 2026 ഏഷ്യന്‍ കപ്പിന്റെ യോഗ്യത മത്സരങ്ങള്‍ക്ക് സെപ്റ്റംബറിലാണ് തുടക്കമാകുന്നത്. അതിനു മുന്നോടിയായാണ് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നത്.
Related News