l o a d i n g

സർഗ്ഗവീഥി

സ്വന്തം കാര്യം സിന്ദാബാദുകാര്‍ക്ക് ജീവിത വിജയം അകലെ

Thumbnail

ഫോട്ടോ അത് എന്നും നമുക്ക് ഹരമാണ്. സൗകര്യങ്ങള്‍ സുലഭമായതോടെ ഫോട്ടോകള്‍ക്ക് പഞ്ഞ മേയില്ല. ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്താല്‍ അതില്‍ ആദ്യം ആരുടെ ഫോട്ടോയാണ് നിങ്ങള്‍ നോക്കാറ്? 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ 500 ടെലഫോണ്‍ കോളുകള്‍ പരിശോധിച്ചു എന്തിനാണെന്നതാണത്ഭുതം!
ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് ഏതെന്ന് കണ്ട് പിടിക്കലായിരുന്നു അതിന്റെ ഉദ്ദേശം. 3900 പ്രാവശ്യം ഞാന്‍ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്നവര്‍ക്ക് ബോധ്യപ്പെട്ടു. ഇന്നത്തെ സംസാരങ്ങളില്‍ നിങ്ങള്‍ എത്ര തവണ ഞാന്‍, എന്റെ എന്നീ വാക്കുകള്‍ ഉപയോഗിച്ചു?

'സിന്ദാബാദ് സിന്ദാബാദ്
സ്വന്തം കാര്യം സിന്ദാബാദ്
എന്തിലുമേതിലും ഈ ദുനിയാവില്‍
സ്വന്തം കാര്യം സിന്ദാബാദ് '

കവി പറയുന്നതുപോലെ സ്വാര്‍ഥത അത് മനുഷ്യന്റെ ചാപല്യമാണെന്ന് തന്നെ പറയാം. മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല. എന്റെ കാര്യങ്ങളെല്ലാം ഭംഗിയായി, കൃത്യസമയത്ത് നടക്കണം എന്ന ചിന്താഗതി വൈകാരിക ബുദ്ധിയുടെ കുറവാണെന്നാണ് സൈക്കോളജി നിരീക്ഷണം. സ്വന്തം കാര്യം സിന്ദാബാദ്
എന്ന നയം കൊണ്ട് നടക്കുന്നവര്‍ക്ക് ജീവിത വിജയം അകലെയാണ്. കാരണം കൂട്ടമായേ നേട്ടമൊള്ളൂ എന്ന തത്വം ഉള്‍കൊള്ളാന്‍ കഴിയാത്തവരാണിവര്‍. അരമനയിലും അങ്ങാടിയിലും ഇത്തരക്കാര്‍ വെറുപ്പുല്‍പ്പാദകരാണ്. 'തന്റെ സഹമനുഷ്യരോട് താല്‍പര്യമില്ലാത്ത വ്യക്തിയാണ് ജീവിതത്തില്‍ ഏറ്റവും വലിയ പ്രയാസങ്ങള്‍ നേരിടുന്നതും മറ്റുള്ളവര്‍ക്ക് ഏറ്റവും വലിയ പരിക്കേല്‍പ്പിക്കുന്നതും ', [Alfred Adler].

ഇവര്‍ക്ക് മറ്റെന്ത് ഗുണങ്ങളുണ്ടായാലും ഇവരെ ആരും ഇഷ്ടപ്പെടാറില്ല. ലീഡര്‍ഷിപ്പ് ക്വോളിറ്റിയിലെ പരമപ്രധാനമായ ഒന്നാണ് മറ്റുള്ളവരോടുള്ള കരുതല്‍.
'ചങ്ങാതിമാരെ ഉണ്ടാക്കണമെങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സമയവു ഊര്‍ജവും ചിന്താശേഷിയും കൊടുക്കാന്‍ സ്വയം ശ്രമിക്കേണ്ടതുണ്ട്. [How to win friends & Influence People]
സ്വന്തം കാര്യത്തിന് വേണ്ടി സ്ഥാനമാനങ്ങള്‍ ദുര്‍വ്യയം ചെയ്യുന്ന ഇവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

മനുഷ്യന്‍ സാമൂഹ്യ ജീവി എന്ന നിലയില്‍ അപരന് കരുതല്‍ നല്‍കാത്ത കാലത്തോളം അവന്‍ മാനുഷിക മൂല്യങ്ങളെ അവമതിക്കുന്നവനായി മുദ്രകുത്തപ്പെടും.
നിങ്ങള്‍ക്ക് 'ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും വിശ്വാസിയാവുകയില്ല' നബിതിരുമേനി(സ)യുടെ ഈ വചനത്തോളം ലീഡര്‍ഷിപ്പിനെ ലീഡ് ചെയ്യാന്‍ പറ്റിയ മറ്റൊന്നില്ല.

ഞാന്‍ അനുയായികള്‍ക്കിഷ്ടപ്പെട്ടവനാണെന്ന് ഉറപ്പിക്കാന്‍ എനിക്കിഷ്ടമുള്ളതൊക്കെ അവര്‍ക്ക് വേണ്ടിയും ഞാന്‍ ഇഷ്ടപ്പെടാറുണ്ടോ എന്ന് ചിന്തിച്ചാല്‍ മാത്രം മതി.
സ്‌നേഹത്തെ നാലായി തിരിച്ചിട്ടുണ്ട് അതിലൊന്ന് ഇപ്രകാരമാണ് നിങ്ങളുടെ നേട്ടത്തിനായി ഞാന്‍ എന്നെ സ്‌നേഹിക്കുന്നു അതായത് മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനുമാകുന്ന വിധം സ്വയം മാറുക [ Reprogram Your mind for Success]
നേതാവെന്നാല്‍ നേടുന്നവന്‍ എന്നല്ല നയിക്കുന്നവന്‍ എന്നാണ്. 'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു 'എന്ന് ലീഡര്‍ കസര്‍ത്തുന്നതല്ല കാര്യം, 'എന്നെ സ്‌നേഹിക്കപ്പെടുന്നുണ്ടോ' എന്ന ലീഡറുടെ വിചാരമാണ് കാര്യം.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025