അന്നം തേടി ആഴി കടന്ന മലയാളി ചെന്നു കയറിയ ദേശങ്ങളിലെല്ലാം തനിക്കും തന്നോടൊപ്പമുള്ളവര്‍ക്കും ഇടം സൃഷ്ടിച്ചു എന്നത് മലയാളി സംഘബോധത്തിന്റെ വൃതിരിക്തതയാണ്. ഇത്രയും കൂട്ടായ്മകള്‍ പ്രവാസി മലയാളിക്കല്ലാതെ മറ്റാര്‍ക്കുമില്ല എന്നതും ആശ്ചര്യകരമായ വസ്തുതയാണ്. സാംസ്‌കാരികതയും സഹൃദയത്വവും സാഹോദര്യവും ചാലിച്ച് അഭയമായ നാടിന്റെ ആചാരമര്യാദകളും നിയമങ്ങളും പാലിച്ച് സഹജീവികളെ പ്രവാസി മലയാളി ആവോളം കൂട്ടിപ്പിടിച്ചു ഒപ്പം നാടിന്റെ ഏത് സത്പ്രവര്‍ത്തനങ്ങള്‍ക്കും കൈകള്‍ കോര്‍ത്തു. ഏകദേശ കണക്കെടുത്താല്‍ പ്രവാസി മലയാളിക്ക് രാഷ്ട്രീയ സാംസ്‌കാരിക ആത്മീയ പ്രാദേശിക കൂട്ടായ്മകള്‍ ജിദ്ദയില്‍ മാത്രം ഇരുന്നൂറു കവിയുമെന്ന് കാണാം. അരനൂറ്റാണ്ടു കഴിഞ്ഞ പ്രവാസത്തിന് പരിധികളുടെയും പരിമിതികളുടെയും സാഹചര്യങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയ സൗകര്യങ്ങളുടെ ആവിര്‍ഭാവത്തോടെ ഓരോ ദേശവും കാലാനുസൃതമായി വികസിപ്പിച്ച സൗകര്യങ്ങളും ആളുകളും സ്ഥലങ്ങളും തമ്മിലുള്ള അകലം കുറച്ചു. അത്തരം സൗകര്യങ്ങളെല്ലാം സ്വദേശത്തും വിദേശത്തും നാനാവിധ സഹായമായി ഭവിച്ചു. അതില്‍ നിര്‍ധനരുടെ വീട്, വിദ്യാഭ്യാസം, വിവാഹം, ചികത്സ , ജീവിതോപാധി, പെന്‍ഷന്‍, യാത്രാ ചിലവുകള്‍, ശിക്ഷകളില്‍ നിന്ന് ഇളവു ലഭിക്കാനുള്ള പിഴയൊടുക്കല്‍, ആരാധനാലയങ്ങള്‍ക്കുള്ള സഹായം അങ്ങിനെ ചേര്‍ത്തു പിടിക്കലിന്റേയും കരുതലിന്റെയും എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങള്‍.
ജിദ്ദയുടെ ആദ്യകാല പ്രവാസികളെ ഓര്‍ക്കുമ്പോള്‍ നിരവധി വ്യക്തിത്വങ്ങളാണ് മനസ്സില്‍ തെളിയുന്നത്. അതില്‍ നാട്ടില്‍ നിന്നു വരുമ്പോള്‍ കയറിക്കിടക്കാനിടം നല്‍കിയവര്‍, ഭക്ഷണം നല്‍കിയവര്‍, ജോലി സംഘടിപ്പിച്ചു നല്‍കിയവര്‍, തപാല്‍ എത്താന്‍ വിലാസം നല്‍കിയവര്‍, നാട്ടിലെ വിവരങ്ങളറിയാന്‍ ദിനപത്രമെത്തിച്ചവര്‍, കോണ്‍സുലേറ്റുമായി ബന്ധപ്പെടാനുള്ള ഉപദേശങ്ങള്‍ നല്‍കിയവര്‍, സ്‌പോണ്‍സുമായി സംസാരിക്കാന്‍ സഹായിച്ചവര്‍ അങ്ങനെ പോകും പ്രവാസത്തിന്റെ ആദ്യകാല അനുഭവ പരമ്പരകള്‍.
ജിദ്ദാ പ്രവാസി മലയാളികള്‍ക്ക് സ്മരണയില്‍ തെളിയുന്ന ചില വ്യക്തി പ്രഭാവങ്ങളുണ്ട്. അവരില്‍ ജീവിച്ചിരിക്കുന്നവരും ഇഹലോക വാസം വെടിഞ്ഞവരുമുണ്ട്.
ഒഐസിസി യുടെ ആദ്യ രൂപമായ ഐ.സി.സിയുടെ സ്ഥാപകാംഗമായിരുന്ന കല്ലട കുട്ടി ഹസ്സന്‍, ട്രാവല്‍ രംഗത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന
വല്ലാഞ്ചിറ മുഹമ്മദലി, അലവി ആറുവീട്ടില്‍, പ്രവാസി രാഷ്ട്രീയ സംഘടനാ നേതാക്കളായിരുന്ന കുട്ടി മൗലവി, അബുഹാജി, വാളപ്ര മുഹമ്മദ് കുഞ്ഞി, സേവന പ്രവര്‍ത്തനങ്ങളുടെ ആള്‍ രൂപമായിരുന്ന ഫാറൂഖ് ശാന്തപുരം, ആത്മീയ മേഖലകളിലെ മികച്ച പ്രഭാഷകനായിയിരുന്ന വി കെ ജലീല്‍, ജനകീയ ഐ.ടി പ്രവര്‍ത്തകന്‍ വി.കെ. അബ്ദു, ഖുര്‍ആന്‍ പണ്ഡിതന്‍ ജമാല്‍ മലപ്പുറം, പ്രവാസി ജനതാ കൂട്ടായ്മ നേതാവായിരുന്ന അബ്ദുള്ളാക്കുട്ടി കൊണ്ടോട്ടി, ഗ്രന്ഥകാരനും ഐ ഡി സി പ്രവര്‍ത്തകനുമായിരുന്ന കെ.ടി.എം കുട്ടി, സ്‌നേഹസ്പര്‍ശം ശരീഫ് മഞ്ചേരി, നാസര്‍ വാവൂര്‍, കെ എം സി സി നേതാവും മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.എസ്.എഫിന്റെ പ്രഥമ പ്രസിഡണ്ടുമായിരുന്ന അഡ്വ. വണ്ടൂര്‍ അബൂബക്കര്‍, ആദ്യകാല മലയാളി ഡോക്ടര്‍മാരില്‍ പ്രമുഖയായിരുന്ന ഡോ.അയിഷ, പ്രൊഫ. മുസ്തഫ, മലയാളം ന്യൂസ് പത്ര പ്രവര്‍ത്തകനായിരുന്ന കെ യു ഇഖ്ബാല്‍, ആദ്യകാല ഡോക്ടറും എം ഇ എസ് നേതാവുമായിരുന്ന ഡോ. അബ്ദുള്ള മൂപ്പന്‍, സൗദിയ മുന്‍ ഉദ്യോഗസ്ഥനും എം ഇ എസ് നേതാവുമായിരുന്ന ഡോ. അബ്ദുല്‍ റഹ്‌മാന്‍, ഇസ്ലാഹി പ്രവര്‍ത്തനങ്ങളുടെ മുന്‍ നിര പ്രവര്‍ത്തകനും യൂണിവേഴ്‌സിറ്റി അധ്യാപകനുമായിരുന്ന ഡോ. മുഹമ്മദ്, യൂണിവേഴ്‌സിറ്റി അധ്യാപകനായിരുന്ന പ്രൊഫ. റെയ്‌നോള്‍ഡ്, ഷാജി ഗോവിന്ദ് പത്തനംതിട്ട, നൗഫല്‍ നവോദയ, മാപ്പിളപാട്ടു ശാഖയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഉമര്‍ അഞ്ചച്ചുവടി എന്നിവരൊക്കെ കാലയവനികക്കുള്ളില്‍ മറഞ്ഞുവെങ്കിലും പ്രവാസി ജിദ്ദ അവരെയൊക്കെ ഇന്നും ആദരവോടെ സ്മരിക്കുന്നു.
പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസവും വിവിധ മേഖലകളില്‍ കര്‍മ്മോത്സുകരുമായ ഒട്ടനവധി ജിദ്ദാ പ്രവാസികളുണ്ട്. തിരൂരങ്ങാടി മുനിപ്പല്‍ ചെയര്‍മാനും കെ എം സി സി സ്ഥാപക നേതാവും നിലവില്‍ വേള്‍ഡ് കെഎംസിസി പ്രസിഡണ്ടുമായ കെ.പി. മുഹമ്മദു കുട്ടി, ഒട്ടുമിക്ക സാധാരണക്കാരായ മലയാളി പ്രവാസികളുടെ പോസ്റ്റു ബോക്‌സ് വിലാസം നല്‍കിയ പഴയ മക്ക ഹോട്ടല്‍ ഉടമ സി.എച്ച് അബൂബക്കര്‍, ഒ ഐ സി സിയുടെ ആദ്യരൂപമായ ഐ.സി.സി സ്ഥാപകാംഗങ്ങളായ ചെമ്പന്‍ മൊയ്തീന്‍ കുട്ടി, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ഹജ്ജ് വെല്‍ഫെയര്‍ ഫോറം നേതാക്കളായ അഷ്‌റഫ് അലി, സി.വി. അബൂബക്കര്‍ കോയ, മൊയ്തീന്‍ കാളികാവ്, ബഷീര്‍ മമ്പാട് സാംസ്‌കാരിക പ്രവര്‍ത്തകരായ ഒ.പി.ആര്‍ കുട്ടി, ഗോപിനാഥ് നെടുങ്ങാടി, ഒഐസിസി മുന്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷെരീഫ് കുഞ്ഞ്, ഒ ഐ സി സി മുന്‍ നേതാക്കളായ കുഞ്ഞാലി ഹാജി, അബ്ദുല്‍ മജീദ് നഹ, വിമാന യാത്രികരായ പ്രവാസികളുടെ അവകാശങ്ങള്‍ക്കായി നിരന്തരം ഇടപെട്ടിരുന്നതും നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മൈനോറിറ്റി സെല്‍ സംസ്ഥാന ജന. സെക്രട്ടറിയുമായ കെ.സി അബ്ദുല്‍ റഹ്‌മാന്‍, നവോദയ മുന്‍ പ്രസിഡണ്ട് വി.കെ. റഊഫ്, നവോദയ നേതാവ് സേതുമാധവന്‍, മുന്‍ കെ എം സി സി നേതാവും പ്രശസ്ത ഡിബേറ്ററും നിലവില്‍ യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയുമായ സി.കെ. ശാക്കിര്‍, ഐ.എം.സി സി സ്ഥാപകാംഗവും ഐഎന്‍എല്‍ സംസ്ഥാന നേതാവുമായ കുഞ്ഞാവുട്ടി എ ഖാദര്‍, കെ എം സി സി നേതാക്കളായ പയേരി കുഞ്ഞു മുഹമ്മദ്, ബാബു നഹ്ദി എന്ന സിദ്ധീഖ് ഹസ്സന്‍, ഡോ. മുഹമ്മദ് കാവുങ്ങല്‍, ശുഐബ് പന്തളം, ആത്മീയ മേഖലയില്‍ ഗവേഷകരും പ്രഭാഷകരുമായിരുന്ന ഐഡിസി സുലൈമാന്‍ ഫൈസി, ടി.എച്ച് ദാരിമി, അഹ്‌മദ് കുട്ടി മദനി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ. കെ എച്ച് എം മുനീര്‍, മുന്‍ കെ എം സി സി നേതാവും നിലവില്‍ പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹിയുമായ പി എം എ ജലീല്‍, മലയാളികളുടെ സ്വന്തം പത്രപ്രവര്‍ത്തകരായ സമദ് കാരാടന്‍, സി.ഒ.ടി അസീസ്, ഹസ്സന്‍ കോയ, ശിവന്‍ പിള്ള ചേപ്പാട്, അബ്ദുല്‍ റഹ്‌മാന്‍ വണ്ടൂര്‍, മായിന്‍ കുട്ടി, പി.കെ നിയാസ്, വി.എം. ഇബ്രാഹിം, പി എ എം ഹാരിസ്, ഷെരീഫ് സാഗര്‍, കാസിം ഇരിക്കൂര്‍, ഷംസുദ്ദീന്‍, കെ എം സി സി മുന്‍ നേതാവ് എന്‍ മുഹമ്മദു കുട്ടി നാലകത്ത്, പി.ടി. മുഹമ്മദ്, സഹല്‍ തങ്ങള്‍, ഷംസുദ്ദീന്‍ പയേത്ത്, ഉബൈദുള്ള വണ്ടൂര്‍, കെ എം സി സി ഹജ്ജ് സെല്‍ നേതാവ് ഉമ്മര്‍ അരിപ്പാമ്പ്ര, സമസ്ത ഹജ്ജ് വോളണ്ടിയര്‍ സെല്‍ വിഖായ നേതാവ് സവാദ് പേരാമ്പ്ര, ജിദ്ദയിലെ ആദ്യകാല ഡോക്ടര്‍ മുഹമ്മദ് കാസിം, ഡോ. ഇബ്രാഹിം കുട്ടി, ബാങ്കിങ്ങ് രംഗത്തെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അഹ്‌മദ് പാറക്കല്‍, അബ്ദുല്‍ റഹീം അഴിക്കോട്, പി കെ ഇബ്രാഹിം, കൈരളി കൂട്ടായ്മയുടെ അംഗവും ഗായകനുമായ മാത്യു വര്‍ഗ്ഗീസ് സൗദി കേബിള്‍, ആതുര സേവനം ജനകീയമാക്കിയ ഡോ. റബിയുള്ള, മംഗലപുരം ഷാഫി, നൃത്താധ്യാപിക സുധാ രാജു, നാടക പ്രവര്‍ത്തകരായിരുന്ന അനില്‍ നൂറനാട്, പ്രണവം ഉണ്ണികൃഷ്ണന്‍, മോഹന്‍ നൂറനാട്, സലിം പന്‍മന, ന്യൂ ഏജ് ഫോറം നേതാക്കളായിരുന്ന അസ്ലം ചെറാട്ട്, അഡ്വ. ഹമീദ് ക കദറളിക്കാട്ടില്‍, ഒഐസിസി മുന്‍ നേതാക്കളായ ഷറഫുദീന്‍ കായംകുളം, സക്കീര്‍ അലി കണ്ണേത്ത്, അനിയന്‍ ജോര്‍ജ്ജ്, സമദ് കിണാശ്ശേരി, കലാസാഹിതി മുന്‍ നേതാവ് റോയി മാത്യു, കൊല്ലം പ്രവാസി സംഗമം സ്ഥാപക നേതാവ് സിറാജ് കൊല്ലം, അബ്ദുല്‍ സലാം പോരുവഴി, പ്രഭാഷകനും കെ കെ ജി പ്രവര്‍ത്തകനുമായിരുന്ന സി.കെ നജീബ് കൊടുങ്ങല്ലൂര്‍, മുസ്തഫ കീത്തടത്ത്, റസാഖ് എടവനക്കാട്, സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ സ്ഥാപകാംഗം മുഹമ്മദ് രാജാ കാക്കാഴം, സിനിമാ പ്രവര്‍ത്തകനും നടനുമായിരുന്ന മന്‍സൂര്‍ വണ്ടൂര്‍, മുസ്തഫ പാറായില്‍, സാഹിതീ പ്രവര്‍ത്തകരും എഴുത്തു കാരുമായിരുന്ന ഖാലിദ് ഇരുമ്പുഴി (ജിദ്ദയിലെ ആദ്യ സാഹിത്യ സാംസ്‌കാരിക വേദിയായ 'അരങ്ങ്' സ്ഥാപകന്‍) ഉസ്മാന്‍ ഇരുമ്പുഴി, അബു ഇരിങ്ങാട്ടിരി, കുഞ്ഞി മുഹമ്മദ് അഞ്ചച്ചുവടി, എ.പി അഹ്‌മദ്, ജോര്‍ജ്ജ് വില്‍സണ്‍, സിത്താര, ശിഹാബുദ്ദീന്‍, ശ്രീകല വേണുഗോപാല്‍, സൈഫുദീന്‍ വണ്ടൂര്‍, ബഷീര്‍ തൊട്ടിയന്‍, പ്രവാസി വിഷയങ്ങളില്‍ മലയാളം ന്യൂസില്‍ കത്തെഴുതിയിരുന്ന ഇംഗ്ലി ഉസ്മാന്‍, നൃത്താധ്യാപിക ഷെല്‍ന വിജയ്, ജിദ്ദയുടെ വാനമ്പാടി എന്നു വിളിപ്പേരുള്ള ലിന്‍സി ബേബി, ഗായിക കലാഭവന്‍ ധന്യ പ്രശാന്ത്, ഗായകന്‍ അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, പത്രപ്രവര്‍ത്തകനും , മെക് 7 ഗ്ലോബല്‍ കോര്‍ഡിനേറ്ററും ട്രാന്‍സ്‌ഫോര്‍മേറ്റീവ് എഡ്യുക്കേഷന്‍ പ്രവര്‍ത്തകനുമായ മുസ്തഫ പെരുവള്ളൂര്‍, ഫോറം ഫോര്‍ ഇന്ന വോറ്റീവ് തോട്ട് (FIT) സ്ഥാപകാംഗവും എഴുത്തു കാരനും നിലവില്‍ റീജിയണല്‍ കോളജ് പ്രിന്‍സിപ്പല്‍ മുസ്തഫ വാക്കാലൂര്‍, ബദറുദ്ധീന്‍ ഗുരുവായൂര്‍, ശ്രുതസേനന്‍, യൂണിവേഴ്‌സിറ്റി അധ്യാപകനും പ്രഭാഷകനും ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവ് (ജി.ജി.ഐ) സ്ഥാപകാംഗവുമായ ഡോ. ഇസ്മയില്‍ മരിതേരി, ആടുജീവിതം സിനിമയുടെ അറബി ഭാഷാഭാഗം കൈകാര്യം ചെയ്ത മൂസക്കുട്ടി വെട്ടിക്കാട്ടിരി, നവോദയ മുന്‍ നേതാക്കളായിരുന്ന ടി പി എ ലത്തീഫ്, ഇസ്മയില്‍ ഹസ്സന്‍ തൊടുപുഴ, എം ഇ എസ് നേതാവായിരുന്ന പി.വി. അഷ്‌റഫ്, ജനകീയ ഡോക്ടര്‍ ദിനേശന്‍, റഹ്‌മത്തുള്ള ലക്ഷദീപ്, നാസര്‍ അരിപ്ര തുടങ്ങിയവര്‍.
വരും തലമുറയ്ക്കു മനസ്സിലാക്കാനും ഇപ്പോഴത്തെ പ്രവാസി തലമുറയ്ക്കു ഓര്‍മ്മ പുതുക്കാനും ഓരോ പ്രവാസിയും ഒറ്റയ്ക്കും കൂട്ടായും നിര്‍വ്വഹിച്ച പൊതു നന്‍മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പഠനാര്‍ഹവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളുടെ ചരിത്രം രേഖപ്പെടുത്തി വെക്കേണ്ടതു തന്നെയാണ്. ഈ ലേഖനത്തില്‍ പ്രതിപാദിച്ചതില്‍ കൂടുതല്‍ പേരുകള്‍ ചേര്‍ക്കാനുണ്ടെന്നറിയാം. പ്രവാസി ജിദ്ദയുടെ ചരിത്രത്തില്‍ പൊതു നന്‍മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ എന്നെന്നും തിളങ്ങിനില്‍ക്കുമെന്ന് ഉറപ്പിച്ചു പറയാനാവും.
Related News