ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീര്‍ നിയമന റിക്രൂട്ട്‌മെന്റ് 2025-2026 റാലിക്കായുള്ള രജിസ്‌ടേഷന്‍ ആരംഭിച്ചു. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നും ലക്ഷ്വദീപില്‍ നിന്നുമുള്ള അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഘട്ടത്തില്‍ മുന്‍ഗണന രേഖപ്പെടുത്തണം. അപേക്ഷകര്‍ക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. രണ്ട് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക് അവരുടെ യോഗ്യത അനുസരിച്ച് അപേക്ഷിക്കാനാകും. അപൂര്‍ണമായ അപേക്ഷകള്‍ നിരസിക്കപ്പെടും.
രണ്ടാംഘട്ട റിക്രൂട്ട്മെന്റ് റാലി സമയത്ത്, ഉയരവും ഭാരവും തെറ്റായി പൂരിപ്പിക്കുകയോ ശാരീരിക അളവെടുപ്പ് മാനദണ്ഡങ്ങളില്‍ ഇളവ് തേടുന്നതിനായി വ്യാജ/ അനധികൃത സര്‍ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ അപേക്ഷ റദ്ദാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0495-2383953 എന്ന നമ്പറിലോ ബന്ധപ്പെടുക.
Related News