ന്യൂയോര്‍ക്ക്: ഒരാഴ്ചത്യ ദൗത്യത്തിനു പോയി ഒന്‍പു മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കുടുങ്ങിയ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു. മടക്ക യാത്രാ വാഹനത്തിനുണ്ടായ സാങ്കേതിക തകരാറാണ് ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങാനിടയാക്കിയത്.
ഇന്ത്യന്‍ സമയം 10.35 ന് ബഹിരാകാശ ഭകേന്ദ്രത്തില്‍ നിന്നും അണ്‍ഡോക്ക് ചെയ്ത സുനിതയും വില്‍മോറൂം 17 മണിക്കൂര്‍ യാത്ര ചെയ്താണ് ഭൂമിയിലെത്തുക. ബുധനാഴ്ച്ച പുലര്‍ച്ചെ 3.27 ഓടെ ഇരുവരും ഭൂമി തൊടുമെന്നാണ് പ്രതീക്ഷഇക്കുന്നത്. സുനിതയ്ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും മടക്കയാത്രയില്‍ ഒപ്പമുണ്ട്.
Related News