l o a d i n g

ബിസിനസ്

എല്ലാറ്റിനും 50 ശതമാനം കിഴിവ് 'ലുലു ഓണ്‍ സെയില്‍ കാമ്പയിന്‍' മാര്‍ച്ച് 19 മുതല്‍ 22 വരെ

Thumbnail

റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്‌റ്റോറുകളിലും സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യുന്ന 'ലുലു ഓണ്‍ സെയില്‍ കാമ്പയിന്‍' വീണ്ടുമെത്തുന്നു. മാര്‍ച്ച് 19 മുതല്‍ 22 വരെ നാല് ദിന ഷോപ്പിങ് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ അതിവിപുല ശേഖരവും വമ്പിച്ച വിലക്കിഴിവുമായി ഉപഭോക്താക്കളെ അതിശയിപ്പിക്കും. ഈദ് ഷോപ്പിങ്ങിനും മറ്റും 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താക്കള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലുലു ഓണ്‍ സെയില്‍ (എല്‍.ഒ.എസ്) കാമ്പയിന്‍ ആരംഭിക്കാന്‍ രാജ്യത്തെ മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരുങ്ങിക്കഴിഞ്ഞു. ഇത് രണ്ടാം തവണയാണ്, രാജ്യത്തെ ലുലു ഉപഭോക്താക്കള്‍ക്ക് ഈ സവിശേഷ വില്‍പനമേള ആസ്വദിക്കാന്‍ അവസരം ലഭിക്കുന്നത്. ഈദ് ആഘോഷങ്ങള്‍ക്ക് ആവശ്യമായ എല്ലാറ്റിനും പുറമെ ദൈനംദിന അവശ്യവസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കിഴിവാണ് ലഭിക്കുന്നത്.

റീട്ടെയില്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിങ് ഫെസ്റ്റിവലുകളില്‍ ഒന്നായി ലുലു ഓണ്‍ സെയില്‍ മാറിക്കഴിഞ്ഞു. സമൂഹത്തിന്റെ നാനതുറകളില്‍നിന്നുള്ള ഉപഭോക്താക്കളില്‍നിന്ന് വ്യാപകമായ പങ്കാളിത്തമാണ് ഇതിന് ലഭിക്കുന്നത്. അവര്‍ക്ക് അത് ആവേശം പകരുകയും ചെയ്യുന്നു. വന്‍ വിജയമായിരുന്നു ആദ്യ ഫെസ്റ്റിവല്‍. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത്തവണ കൂടുതല്‍ ലാഭകരവും മികച്ച ഡീലുകളുമുള്ള ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുക. ഓരോ ഉപഭോക്താവിനും ആവശ്യമായതെന്തോ അത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ലുലു ഉറപ്പാക്കും.

കാമ്പയിന്റെ ഭാഗമായി, ലുലു വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് അസാധാരണമായ വിലക്കിഴിവുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. ബന്ധുമിത്രാദികള്‍ ഒരുമിച്ചുചേരുന്ന ഈദ് ആഘോഷങ്ങള്‍ക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍, പുതിയ ഉല്‍പ്പന്നങ്ങള്‍, ബേക്കറി, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാങ്ങുമ്പോള്‍ ഗണ്യമായ ലാഭം ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാം. കൂടാതെ ഇലക്‌ട്രോണിക്‌സ് സെക്ഷനില്‍ ഗാഡ്ജെറ്റുകള്‍, ടെലിവിഷനുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവക്ക് ശ്രദ്ധേയമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫാഷന്‍ പ്രേമികള്‍ക്ക് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഫാഷന്‍ ആക്സസറികള്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് വസ്ത്രങ്ങള്‍, ബാഗുകള്‍ എന്നിവയില്‍ മികച്ച ഡീലുകള്‍ പ്രതീക്ഷിക്കാം. പെരുന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഗൃഹാലങ്കാരം, ആഭരണങ്ങള്‍, സമ്മാനങ്ങള്‍, ഉത്സവകാല അവശ്യവസ്തുക്കള്‍ എന്നിവയില്‍ മികച്ച ഓഫറുകള്‍ ലഭിക്കും. ഈദ് ഷോപ്പിങ്ങിന് ഏറ്റവും അനുയോജ്യമായ സമയമായിരിക്കും ഈ ഫെസ്റ്റിവല്‍ കാലം.

പണം രൊക്കം നല്‍കാനില്ലെന്നുവെച്ച് ഷോപ്പിങ് മുടക്കേണ്ടതില്ല. തവണകളായി പണം അടയ്ക്കാനുള്ള സൗകര്യങ്ങള്‍ ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിന് അനുയോജ്യമായ വിധത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'ടാബി', 'തമാറ' എന്നീ ആപ്പുകളിലൊന്ന് തെരഞ്ഞെടുത്ത് തവണകളായി പണമടയ്ക്കാം. അല്ലെങ്കില്‍ 'അഖ്വാര' എന്ന ആപ്പിലൂടെ അടവ് തവണ 36 മാസം വരെ നീട്ടാം. ഇത് എളുപ്പവും ബജറ്റ് സൗഹൃദവുമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025