ആലപ്പുഴ: പ്രവാസി സംരംഭമായ ഇലിപ്പക്കുളം ചൂനാട് വെനീസ് സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദീര്‍ഘകാലം ജിദ്ദ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ് ചുമതല വഹിച്ചിരുന്ന സലിം റാവുത്തറുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചിട്ടുള്ളത്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ സെന്റര്‍ തുടങ്ങിയിട്ടുള്ളതെന്ന് ഈ രംഗത്ത് നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്ത പാരമ്പര്യമുള്ള വെനീസ് മാനേജിംഗ് ഡയറക്ടര്‍ സലിം റാവുത്തര്‍ പറഞ്ഞു. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ അടക്കം എട്ടു ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്.
മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം അഡ്വ. എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍. മോഹന്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി അഭിലാഷ് കുമാര്‍, സുരേഷ് തോമസ് നൈനാന്‍, അഡ്വ. വിജയന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി ശ്രീകുമാര്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഫസല്‍ നഗരൂര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജെ. രവീന്ദ്രനാഥ്, അംഗങ്ങളായ ബി. രാജലക്ഷ്മി, ബിജി പ്രസാദ്, ജി. രാജീവ് കുമാര്‍, ത്രദീപ് കുമാര്‍, കെ. ഗോപി, ഉഷ പുഷ്‌കര്‍, റഹിയാനത്ത്, ഷൈലജ ഹാരിസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മഠത്തില്‍ ഷുക്കൂര്‍, വ്യാപാരി സമിതി പ്രസിഡന്റ് റിയാസ് ഇല്ലിക്കുളത്ത്, വെനീസ് മാനേജിംഗ് ഡയറക്ടര്‍ സലിം റാവുത്തര്‍, ഡയറക്ടര്‍ നവാസ് വല്ലാറ്റില്‍, ഡോ. ഫൈസല്‍ സലീം തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ: ആലപ്പുഴ ഇലിപ്പക്കുളം ചൂനാട് വെനീസ് സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം ഡ്വ. എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ നിര്‍വഹിക്കുന്നു. വെനീസ് മാനേജിംഗ് ഡയറക്ടര്‍ സലിം റാവുത്തര്‍, ഡയറക്ടര്‍ നവാസ് വല്ലാറ്റില്‍ തുടങ്ങിയവര്‍ സമീപം.
Related News