ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ ആശുപത്രി വിട്ടു. റമദാന്‍ വ്രതം മൂലം ശരീരത്തില്‍ നിര്‍ജലീകരണം സംഭവിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിനു കാരണമെന്ന് അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് റഹ്‌മാന്‍ ആശുപത്രിയില്‍ പരിശോധനക്കു പതിവു പരിശോധനകള്‍ക്കു വിധേയനായത്. പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. എന്നാല്‍ നെഞ്ച് വേദനയെ തുടര്‍ന്നാണ് റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആന്‍ജിയോഗ്രാം ചെയ്യുമെന്നുമെന്നുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബന്ധുക്കള്‍ ഇക്കാര്യം നിഷേധിച്ചു.
Related News