l o a d i n g

കായികം

ഇന്ത്യന്‍ വനിതാ ലീഗ്: ജയം തുടര്‍ന്ന് ഗോകുലം കേരള എഫ് സി

Thumbnail

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ജയം തുടര്‍ന്ന് ഗോകുലം കേരള. ഇന്നലെ നടന്ന എവേ മത്സരത്തില്‍ 3-1 എന്ന സ്‌കോറിന് ഒഡിഷ എഫ്.സിയെയാണ് ഗോകുലത്തിന്റെ പെണ്‍ പുലികള്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഉഗാണ്ടന്‍ താരം ഫസീലയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു മലബാറിയന്‍സിന്റെ ജയം.

തുടര്‍ ജയങ്ങള്‍ കാരണം ആത്മിവിശ്വാസം തിരിച്ചുപിടിച്ച ഗോകുലം മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. തുടക്കത്തില്‍ തന്നെ ഗോളിലേക്കായി മലബാറിയന്‍സിന് മികച്ച അവസരങ്ങള്‍ ലഭിച്ചുവെങ്കിലും പലപ്പോഴും ഭാഗ്യം തുണച്ചില്ല. മത്സരം പുരോഗമിക്കവെ 32ാം മിനുട്ടില്‍ വീണ സെല്‍ഫ് ഗോളായിരുന്നു ഗോകുലത്തിന് തുണയായത്. ഇതോടെ ഒരു ഗോളിന്റെ ലീഡ് നേടിയ ഗോകുലം അക്രമണം ശക്തമാക്കി. ശക്തമായി മുന്നേറ്റത്തിനൊടുവില്‍ 43ാം മിനുട്ടില്‍ രണ്ടാം ഗോളും നേടി ഗോകുലും ലീഡ് രണ്ടാക്കി ഉയര്‍ത്തി. വിദേശ താരം ഫസീലയായിരുന്നു രണ്ടാം ഗോള്‍ നേടിയത്. തുടര്‍ന്ന് ആദ്യ പകുതിയില്‍ ഗോകുലം രണ്ട് ഗോളിന് മുന്നിട്ട് നിന്നു.

ആദ്യ പകുതിയില്‍ മികച്ച ലീഡുമായി മത്സരം അവസാനിപ്പിച്ച ഗോകുലം വനിതകള്‍ രണ്ടാം പകുതിയില്‍ മികച്ച ഊര്‍ജവുമായിട്ടായിരുന്നു തിരിച്ചെത്തിയത്. എന്നാല്‍ 50ാം മിനുട്ടില്‍ ഒഡിഷ ഒരു ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമം നടത്തി. നേഹയായിരുന്നു ഒഡിഷക്കായി ഗോള്‍ നേടിയത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഗോകുലം വീണ്ടും ഒഡിഷയുടെ പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. ശക്തമായ നീക്കത്തിനൊടുവില്‍ 55ാം മിനുട്ടില്‍ ഫസീല താരത്തിന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും ഒഡിഷയുടെ വലയിലെത്തിച്ചു. പിന്നീട് ഒഡിഷയെ പ്രതിരോധിച്ച് നിന്ന ഗോകുലം മത്സരത്തില്‍ 3-1ന്റെ ജയം നേടുകയായിരുന്നു.

ലീഗില്‍ ഗോകുലം കേരളയുടെ തുടര്‍ച്ചയായ അഞ്ചാം ജയമായിരുന്നു ഇന്നലെ നേടിയത്. നിലവില്‍ എട്ട് മത്സരം പൂര്‍ത്തിയാക്കി ഗോകുലം 20 പോയിന്റ് നേടിയിട്ടുണ്ട്. 20ന് ഹോപ്സ് ക്ലബിനെതിരേയാണ് ഗോകുലം വനിതകളുടെ ലീഗിലെ അടുത്ത മത്സരം.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025