റിയാദ്: നിക്ഷേപകരെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗദി അറേബ്യ ജിദ്ദയില്‍ നിക്ഷേപ സേവന കേന്ദ്രം തുറന്നു. സൗദി ഖനന, വ്യവസായ, ധാതുവിഭവ മന്ത്രാലയത്തിന്റെ ജിദ്ദ ആസ്ഥാനത്താണ് സേവന കേന്ദ്രം പ്രവര്‍ത്തിക്കുക. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഖനന, വ്യവസായ, ധാതുവിഭവ ഉപമന്ത്രി ഖാലിദ് ബിന്‍ സാലിഹ് അല്‍-മുദൈഫര്‍ നിര്‍വഹിച്ചു. രാജ്യത്തിന്റെ ഖനന മേഖലയിലെ നിരവധി പ്രധാന വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉപഭോക്തൃ ബന്ധ മാനേജ്‌മെന്റ്, വിവര സംയോജനം ഉറപ്പാക്കല്‍, അനുബന്ധ സ്ഥാപനങ്ങളുമായി അറിവ് പങ്കിടല്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ നിക്ഷേപകര്‍ക്ക് ഇവിടെ നിന്നു ലഭിക്കും. വിദേശ നിക്ഷേപകര്‍ക്ക് ഒരിടത്തുനിന്നു തന്നെ തങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഈ കേ്്ന്ദ്രം ഉപകരിക്കും. വിഷന്‍ 2030 ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളും സഹായങ്ങളുമാണ് സൗദി അറേബ്യ നല്‍കി വരുന്നത്.
Related News