നമുക്കറിയുന്ന വലിയൊരു ശാസ്ത്രജ്ഞനാണല്ലോ എപിജെ അബ്ദുല്‍ കലാം. അദ്ദേഹം പറയുന്നത് നോക്കൂ ' ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കഴിവ് വേണമെന്ന് എനിക്കറിയാമായിരുന്നു. ആകയാല്‍ ദൈവത്തിനു മാത്രം നല്‍കാനാകുന്ന സഹായം എനിക്കാവശ്യമാണ് ' [ Wings of Fire ].
പ്രാര്‍ത്ഥന പ്രായമായവരുടേയോ പരിത്യാഗികളുടോ പണി മാത്രമല്ല, സമ്പന്നനായാലും ശാസ്ത്രജ്ഞനായാലും പ്രാര്‍ത്ഥനയോളം ശക്തിയുള്ള മറ്റൊന്നില്ല !
വിദ്യ നുകരാന്‍ വിദ്യാലയങ്ങളും ആരോഗ്യം സംരക്ഷിക്കാന്‍ ആതുരാലയങ്ങളും ഉണ്ടെങ്കിലും ലോക പ്രശസ്ത മോട്ടിവേഷന്‍ ഗ്രന്ഥം Think & Grow Rich പറയുന്നതിങ്ങനെ
'രാജ്യത്തെ സ്‌കൂളും വിദ്യഭ്യാസ സ്ഥാപനങ്ങളും പ്രാര്‍ത്ഥനയുടെ ശാസ്ത്രം പഠിപ്പിക്കാന്‍ തുടങ്ങുന്ന കാലം അതി വിദൂരമല്ല'.
പ്രാര്‍ത്ഥന ചടങ്ങായി ചുരുങ്ങിയ സാഹചര്യത്തില്‍ ശാസ്ത്രം സത്യം വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നു. വിജയം അതാണ് ഏതൊരാളുടേയും ലക്ഷ്യം.
പ്രാര്‍ത്ഥന പുലരുമെന്ന ശുഭചിന്ത വിശ്വാസിയുടെ മനസ്സില്‍ സദാസമയം നിറഞ്ഞ് നില്‍ക്കുന്നത് കൊണ്ട് പരാചയപ്പെട്ടാലും അടുത്ത ഊഴം വിജയത്തിന്റേതാണെന്ന മനോഭാവം അവനെ തളരാതെ നയിച്ച് കൊണ്ടേയിരിക്കും. അങ്ങനെ വിജയം കാണുവോളം അവന്‍ കര്‍മ്മനിരതരായി തുടരും.
എന്റെ അടിയന്റെ മനസ്സില്‍ ഞാന്‍ എങ്ങനെയാണോ അതായിരുക്കും ഞാന്‍, സൃഷ്ടാവ് ദയാപരനായതിനാല്‍ എന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുമെന്ന പാറപിളര്‍ത്തുന്ന ഉറപ്പ് അവനിലെ ആക്ടിവിറ്റി വര്‍ദ്ധിപ്പിച്ച് കൊണ്ടേയിരിക്കും. 'ദൗര്‍ഭാഗ്യത്തിന്റെ ആദ്യ സൂചന ലഭിക്കുമ്പോള്‍ തന്നെ ലക്ഷ്യങ്ങള്‍ വലിച്ചെറിയാന്‍ തയ്യാറാകുന്നവരാണ് മിക്കവരും.
Napoleon hill പറഞ്ഞ പരാജിതര്‍ക്കുള്ള ഈ അടയാളം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അന്യമാണ്. തന്റെ ലക്ഷ്യത്തിന് തടസ്സമാകുന്നത് കടലാണെങ്കില്‍ അവനത് നീന്തികടക്കും, പര്‍വ്വത നിരകളാണെങ്കില്‍ അവനത് കയറിമറിയും, അഗ്‌നികുണ്ടമാണെങ്കില്‍ ഇബ്രാഹീം നബി (അ) യെ ഓര്‍ക്കും, വിശ്വാസി പിന്തിരിയുന്ന പ്രശ്‌നമേയില്ല.
ദാരിദ്ര്യ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്റെ മനസ്സ് മന്ത്രിക്കുന്നത് ഞാന്‍ സൃഷ്ടാവിന്റെ അനുഗ്രഹത്താല്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാന്‍ പോവുകയാണ്. ഈ പ്രതീക്ഷ അവനെ സാമ്പത്തിക അച്ചടക്കം പാലിക്കാനും അധ്വാനിക്കാനും പ്രേരിപ്പിക്കുന്നു. പ്രതികൂല സാഹചര്യങ്ങളില്ലാം രക്ഷിതാവിന്റെ സഹായമുണ്ടാകുമെന്ന ഉറപ്പ് പ്രതിസന്ധികളെ മറികടക്കാന്‍ അവനെ സഹായിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ പുരോഗതിയുടെ ഗിരിനിരകളെ അവന്‍ കീഴടക്കുകയും ചെയ്യുന്നു. തന്റെ ദൗത്യത്തില്‍ എന്നെ സഹായിക്കാന്‍ ഒരാളെന്റെ കൂടെയുണ്ടെന്ന വിശ്വാസം വല്ലാത്തൊരു പവറാണ് !
സൃഷ്ടാവിന്റെ സഹായം ഏത് ഘട്ടത്തിലും എനിക്കുണ്ടാകുമെന്ന ആശ്വാസം ആവേശത്തോടെ ഒരു കവി പങ്ക് വെക്കുന്നത് നോക്കൂ
എന്നുടെ ജീവിതത്തില്‍
ഒരു സ്‌നേഹിതനുണ്ട്
അവന്‍ നല്ലവനാ...
പരിതാപമില്ലെനിക്ക്
പരിപൂര്‍ണ്ണനുണ്ടെനിക്ക്.
പരിഹാരമായ്
പരിശുദ്ധനുണ്ടെനിക്ക്.
-സി.എം മുഹമ്മദ് ഫാറൂക്ക് ഫൈസി, മണ്ണാര്‍ക്കാട്
Related News