ദുബായ് : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സിന് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ഫെബ്രുവരിയില്‍ 16 ലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തതായി എയര്‍വേയ്സ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 14 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസത്തില്‍ മൊത്തം യാത്രക്കാരുടെ എണ്ണം 33 ലക്ഷമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29 ലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാന കമ്പനികളിലൊന്നായി ഇത്തിഹാദ് തുടരുകയാണെന്ന് ഇത്തിഹാദ് സിഇഒ അന്റൊണാല്‍ഡോ നെവസ് പറഞ്ഞു. ഈ വര്‍ഷം കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News